
ദേശീയ ടീം ടൂർണമെന്റുകൾ മുതൽ ആഭ്യന്തര മത്സരങ്ങൾ വരെ ഉൾപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ബിസിസിഐയുമായുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ ബന്ധം കൂടുതൽ വിപുലമാക്കുന്നതാണ് ഈ പുതിയ ടൈറ്റിൽ സ്പോൺസർഷിപ്പ്.
തിരുവന്തപുരം: സെപ്റ്റംബർ 26, 2026: ഇന്ത്യയിൽ നടക്കുന്ന എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെയും അന്താരാഷ്ട്ര പരമ്പരകളുടെയും ടൂർണമെന്റുകളുടെയും പുതിയ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് മാറി.
ഇന്ത്യയുടെ സീനിയർ പുരുഷ ദേശീയ ടീം, സീനിയർ വനിതാ ദേശീയ ടീം, ഇന്ത്യ എ പുരുഷ ടീം, ഇന്ത്യ ബി പുരുഷ ടീം, ഇന്ത്യ എ വനിതാ ടീം, അണ്ടർ-19 പുരുഷ-വനിതാ ടീമുകൾ, മറ്റ് നിയുക്ത ടീമുകൾ എന്നിവയുടെ മത്സരങ്ങളെല്ലാം ഈ സ്പോൺസർഷിപ്പിന്റെ പരിധിയിൽ വരും. ഇതിനുപുറമെ രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, ദിയോധർ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര മത്സരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ജനതയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ക്രിക്കറ്റ് അവസരമൊരുക്കുന്നുവെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു. ദേശീയ-ആഭ്യന്തര തലങ്ങളിൽ ഉടനീളം ഇന്ത്യൻ ക്രിക്കറ്റിന് പിന്തുണ നൽകാനുള്ള കമ്പനിയുടെ ഉറപ്പാണ് ബിസിസിഐയുമായുള്ള ഈ കൂട്ടായ്മ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സീനിയർ-ജൂനിയർ ടീമുകളും പ്രധാന ആഭ്യന്തര ടൂർണമെന്റുകളും ഉൾപ്പെടുന്ന ഈ വിശാലമായ കൂട്ടായ്മയിലൂടെ ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻ കമ്പനിക്ക് അവസരം ലഭിക്കുകയാണെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാജി വർഗീസ് വ്യക്തമാക്കി.
ദേശീയ ടീമുകളെയും ആഭ്യന്തര മത്സരങ്ങളെയും വിവിധ തലങ്ങളിലുള്ള താരങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഹോം സീസണെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പറഞ്ഞു. ടൈറ്റിൽ സ്പോൺസർ എന്ന നിലയിലുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ പങ്കാളിത്തം ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തും രാജ്യത്തുടനീളമുള്ള ജനങ്ങളുമായുള്ള ആത്മബന്ധവും വ്യക്തമാക്കുന്നതാണ്. മുത്തൂറ്റ് ഫിൻകോർപ്പിന്റെ ബ്രാൻഡ് നിറമായ നീലയും ഇന്ത്യൻ ക്രിക്കറ്റിലെ ‘മെൻ ആൻഡ് വുമൺ ഇൻ ബ്ലൂ’ ടീമും തമ്മിൽ സ്വാഭാവികമായ ഒരു ബന്ധമുണ്ടെന്നും, അവരെ ബിസിസിഐ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഹോം സീസൺ നമ്മുടെ ക്രിക്കറ്റ് ഘടനയുടെ പൂർണ്ണ രൂപമാണെന്ന് ബിസിസിഐ ഓണററി സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. സീനിയർ ദേശീയ ടീമുകൾ മുതൽ ആഭ്യന്തര മത്സരങ്ങൾ വരെയുള്ളവയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുണ്ട്. കളിക്കാർക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും ആരാധകർക്ക് ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് ആസ്വദിക്കാനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിസിഐയുടെ ദേശീയ ടീമുകളിലൂടെയും പ്രധാന ആഭ്യന്തര മത്സരങ്ങളിലൂടെയും ഇന്ത്യയിലുടനീളമുള്ള ക്രിക്കറ്റ് ആരാധകരുമായി ബന്ധം സ്ഥാപിക്കാൻ ഈ പങ്കാളിത്തം മുത്തൂറ്റ് ഫിൻകോർപ്പിനെ സഹായിക്കും.
About Muthoot FinCorp Limited
Muthoot FinCorp Limited is the flagship company of Muthoot Pappachan Group. Muthoot FinCorp’s core purpose is “to transform the lives of the common man by improving their financial well-being.” through the Company’s network of 3,781 branches across 25 states and union territories in India as of March 31, 2026.
About Muthoot Pappachan Group
Muthoot Pappachan Group (“MPG”), which has roots dating back to 1887, has diversified into various sectors including financial services, hospitality, automotive, IT services, and renewable energy.
