Home » Top News » kerala Mex » ഈ കല്യാണം കുറച്ച് കുഴപ്പം പിടിച്ച സംഭവമാ’; ഭയം നിറക്കുന്ന സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ‘ഖാഫ്- എ വെഡ്ഡിംഗ് സ്റ്റോറി’ നവംബർ 28ന് കേരളത്തിലെ തിയറ്ററുകളിലേക്ക്
IMG-20251116-WA0002

ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്‍ദ വിന്യാസവുമായി ”ഖാഫ് – എ വെഡ്ഡിംഗ് സ്റ്റോറി” സിനിമ കേരളത്തിൽ റിലീസിന് എത്തുന്നു. സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ ചിത്രം നവംബർ 28ന് ആണ് തിയേറ്ററുകളിൽ എത്താനിരിക്കുന്നത്. ബൗണ്ട്ലസ് ബ്ലാക്ക്ബക്ക് ഫിലിംസിൻ്റെ ബാനറിൽ ശുഭോ ശേഖർ ഭട്ടാചാര്യ രചനയും നിർമ്മാണവും വഹിച്ച് അഭിനവ് പരീഖ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റിൽ ഹിന്ദിയിൽ റിലീസ് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ വൃദ്ധൻ അസാധാരണമായി മരണപ്പെടുന്നതും, തുടർന്ന് അത് കുടുംബത്തിൽ നടക്കുന്ന കല്യാണത്തിന് ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചർച്ചചെയ്യുന്നത്.

സിനിമയുടെ വ്യത്യസ്തമായ പോസ്റ്ററുകൾ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ബോളിവുഡ് താരങ്ങളായ
വൈഭവ് തത്വവാടി, മുക്തി മോഹൻ, അക്ഷയ് ആനന്ദ്, മോണിക്ക ചൗധരി, ലക്ഷ്വീർ സിംഗ് ശരൺ, പിലൂ വിദ്യാർത്ഥി, കൃഷ്ണകാന്ത് സിംഗ്, ബുണ്ടേല എന്നിവർ ഇതിൽ അഭിനയിക്കുന്നു. സാൻഹ സ്റ്റുഡിയോ റിലീസ് ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ആയി വിതരണത്തിന് എത്തിക്കുന്നത്. ഛായാഗ്രഹണം: സുപ്രതിം ഭോൽ, എഡിറ്റ്: രണേന്ദു രഞ്ജൻ, സംഗീതം: റാഹി സെയ്ദ്, ടാൽസ് & സുചേത ഭട്ടാചാര്യ, ഡിസ്ട്രിബ്യൂഷൻ ഹെഡ് ( കേരള): ഷാനു പരപ്പനങ്ങാടി, വാർത്താ പ്രചരണം: പി. ശിവപ്രസാദ്

Leave a Reply

Your email address will not be published. Required fields are marked *