Home » Blog » kerala Max » പുതിയ സേവനങ്ങളുമായി എച്ച്ഡിഎഫ്‌സി ബാങ്ക്
IMG-20260925-WA0004

കൊച്ചി: ഡിജിറ്റൽ രൂപയുടെ ഉപയോഗം കൂടുതൽ വ്യാപകമാക്കാൻ അഞ്ച് പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ഡിജിറ്റൽ രൂപയാക്കി മാറ്റാനുള്ള സൗകര്യം, ഉപഭോക്തൃ പ്രമോഷനുകളിൽ ഡിജിറ്റൽ രൂപ ഗിഫ്റ്റ് വൗച്ചറുകൾ നൽകൽ എന്നിവയാണ് പ്രധാന പദ്ധതികൾ. കോർപ്പറേറ്റ് നെറ്റ് ബാങ്കിങ് വഴി ജീവനക്കാരുടെ ഭക്ഷണം, ഇന്ധനം, യാത്രാ അലവൻസുകളും റീഇംബേഴ്‌സ്‌മെന്റുകളും ഡിജിറ്റൽ രൂപയിൽ നൽകാനുള്ള സംവിധാനവും ബാങ്ക് അവതരിപ്പിക്കും. ഡിജിറ്റൽ രൂപ വാലറ്റുകൾ ഭീം ആപ്പിലും ലഭ്യമാക്കും. ഇന്റർനെറ്റ് കണക്ഷനില്ലാതെയും വിമാനത്തിനുള്ളിൽ ഭക്ഷണം, പാനീയങ്ങൾ, സീറ്റ് അപ്ഗ്രേഡ് തുടങ്ങിയവയ്ക്കായി പണമടയ്ക്കാൻ കഴിയുന്ന ഓഫ്‌ലൈൻ സിബിഡിസി സംവിധാനവും ഉടൻ അവതരിപ്പിക്കും. റിസർവ് ബാങ്കുമായി സഹകരിച്ച് സുരക്ഷിതവും വിപുലവുമായ ഡിജിറ്റൽ രൂപ സേവനങ്ങൾ വികസിപ്പിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *