Home » Blog » kerala Max » 2.5 ലക്ഷം തൊഴിലവസരങ്ങളുമായി ഫ്ലിപ്കാർട്ട്
IMG-20260925-WA0001

കൊച്ചി: ഉത്സവകാല വിൽപ്പനയുടെ ഭാഗമായി ഫ്ലിപ്കാർട്ട് രാജ്യത്ത് 2.5 ലക്ഷത്തിലധികം നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിൽ ഏകദേശം 75,000 അവസരങ്ങൾ ആദ്യമായി തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കാണ്. പുതിയ തൊഴിലവസരങ്ങളുടെ 60 ശതമാനവും അവസാനഘട്ട ഡെലിവറി മേഖലയിലാണ്. ഇതിനായി 900-ലധികം പുതിയ ഫെസ്റ്റീവ് ഡെലിവറി ഹബ്ബുകളും ആരംഭിക്കും. ടയർ 2, ടയർ 3 വിപണികളിലെ വർധിച്ചുവരുന്ന ആവശ്യകതയും ഫ്ലിപ്കാർട്ട് മിനിറ്റ്സിന്റെ വിപുലീകരണവുമാണ് തൊഴിലവസര വർധനയ്ക്ക് പ്രധാന കാരണം. സപ്ലൈ ചെയിൻ മേഖലയിലെ ഫ്ലിപ്കാർട്ട് ജീവനക്കാരിൽ സ്ത്രീകളുടെ പ്രാതിനിധ്യം 20 ശതമാനത്തിന് മുകളിലെത്തി. സപ്ലൈ ചെയിൻ ഓപ്പറേഷൻസ് അക്കാദമി വഴി 10,000ത്തോളം പേർക്ക് സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *