Home » Blog » kerala Max » യുഡിഎഫ് സർക്കാരിൻ്റെ നൂറുദിന പ്രവർത്തനങ്ങളുടെ വിജയാഘോഷം നടത്തി
IMG-20260901-WA0037

മഞ്ഞപ്ര: യുഡിഎഫ് സർക്കാരിൻെറ നൂറു ദിന പ്രവർത്തനങ്ങളുടെ വിജയാഘോഷം ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മഞ്ഞപ്ര വടക്കുംഭാഗം ഐ എൻ ടിയുസി ഓഫീസിൽ നടന്ന വിജയാഘോഷ ചടങ്ങ് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ ഉദ്ഘടനം ചെയ്തു.

നൂറ് ദിനപ്രവർത്തനങ്ങളുടെ വിജയത്തിൻ്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന സർക്കാരിൻ്റെ നൂറുദിന ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കൾചറൽ ഫോറം നേതാക്കൾ പറഞ്ഞു. സർക്കാരിൻ്റെ ജനകീയ പദ്ധതികളും വികസനപ്രവർത്തനങ്ങളും സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വി.ഡി സതീശൻ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള മുന്നണി ഭരണത്തിന് ജനക്ഷേമ പ്രവർത്തനങ്ങൾ ചുരങ്ങിയ നാളുകൾക്കുള്ളിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനത്തിന് ഇട വരുത്തിയതായി കൾചറൽ ഫോറം വിലയിരുത്തി . സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ച് ശക്തമായ തീരുമാനങ്ങൾ എടുക്കുന്നതിനെ യോഗം പിന്തുണ പ്രഖ്യാപിച്ചു. രക്ഷാധികാരി കെ സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. ജോസൺവി ആൻറണി,ഷൈബി പാപ്പച്ചൻ,എം ഇ സെബാസ്‌റ്റ്യൻ, ദിനു ജോർജ്, സജി കല്ലറയ്ക്കൽ, സോമൻ വാഴ് വേലിൽ എന്നിവർ പ്രസംഗിച്ചു .

ചിത്രം: യുഡിഎഫ് സർക്കാരിൻ്റെ നൂറു ദിന വിജയഘോഷത്തിൻ്റെ ഭാഗമായി മഞ്ഞപ്ര മണ്ഡലം ഇന്ദിര ഗാന്ധികൾചറൽ ഫോറം ഐ എൻടിയുസി ഓഫീസിൽ സംഘടിപ്പിച്ച വിജയാഘോഷം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *