Home » Blog » kerala Max » പൂക്കള മത്സരവുമായി ബിർള ഓപസിന്റെ ഓണാഘോഷം
IMG-20260901-WA0036

കൊച്ചി: ബിർള ഓപസ് പെയിന്റ്സ് സംഘടിപ്പിച്ച ‘ഓണത്തിന് വർണമേകം’ പൂക്കള മത്സരം സമാപിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലായി 70-ലധികം ടീമുകൾ പങ്കെടുത്തു. ഓഗസ്റ്റ് 24-ന് നടന്ന മത്സരത്തിൽ വിവിധ കൂട്ടായ്മകൾ വർണാഭമായ പൂക്കളങ്ങൾ ഒരുക്കി.

ഓരോ നഗരത്തിലെയും വിജയികൾക്ക് യഥാക്രമം ₹20,000, ₹15,000, ₹10,000 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിച്ചു. തിരുവനന്തപുരം കറിയാവട്ടം ഓപസ് പർപ്പിൾ അമ്പാടി സ്റ്റിച്ചിങ് സെന്റർ ടീം മെഗാ വിജയിയായി ₹1 ലക്ഷം നേടി. വട്ടിയൂർക്കാവ്, പള്ളുരുത്തി, പുള്ളോരംപാറ, ഗുരുവായൂർ റോഡ് ടീമുകൾ യഥാക്രമം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ വിജയികളായി.

ചലച്ചിത്ര താരങ്ങളായ അപർണ ദാസ്, അനുശ്രീ, റിമ കല്ലിങ്കൽ, ആര്യ ബാബു എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *