Home » Blog » kerala Max » ഡിജിറ്റൽ തട്ടിപ്പിനെതിരെ ക്യാമ്പയിനുമായി എച്ച്ഡിഎഫ്സി ബാങ്ക്
IMG-20260827-WA0006

കൊച്ചി: ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് എച്ച്ഡിഎഫ്സി ബാങ്ക് ‘വിജിൽ ആന്റി സേയ്‌സ് – ലാസിനസ് സേവ്‌സ്’ ക്യാമ്പയിൻ അവതരിപ്പിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ തിരക്കിട്ട് പ്രതികരിക്കുന്നതിന് പകരം അൽപനേരം കാത്തിരിക്കുന്നത് തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുമെന്ന സന്ദേശമാണ് ക്യാമ്പയിൻ നൽകുന്നത്. ഏഴ് എപ്പിസോഡുകളുള്ള കോമഡി സ്പെഷ്യൽ ഓഗസ്റ്റ് 15 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ആകാശ് ഗുപ്ത, ഗൗരവ് കപൂർ, ഹർഷ് ഗുജ്രാൾ, മുനവ്വർ ഫാറൂഖി, കെന്നി സെബാസ്റ്റ്യൻ തുടങ്ങിയ പ്രമുഖ സ്റ്റാൻഡ്-അപ്പ് കോമേഡിയന്മാർ ക്യാമ്പയിന്റെ ഭാഗമാണ്. വ്യാജ ഒടിപി, ഫിഷിങ് ലിങ്കുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ തട്ടിപ്പുകളിൽ അടിയന്തരമായി പ്രതികരിക്കാതിരിക്കുക എന്നതാണ് പ്രധാന സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *