കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ICAR–CTCRI) നടപ്പിലാക്കുന്ന കിഴങ്ങുവിള വികസന പദ്ധതി സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ സയൻസ് , ടെക്നോളജി ആൻഡ് ഇന്നോവേഷൻ കേന്ദ്രത്തിന്റെ(STI Hub) ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ തുടക്കമായി. 26.2.26 ന് കരിമ്പുഴ പഞ്ചായത്തിൽ നടന്ന ഉത്‌ഘാടനത്തിൽ ICAR– കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റും പദ്ധതിയുടെ നോഡൽ ഓഫീസറുമായ ഡോ . കെ സുനിൽകുമാർ, സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ സംസ്ഥാന ട്രെഷററും STI Hub കോർഡിനേറ്ററുമായ ശ്രീ ബിജു കൈമൾ പാലക്കാട് ജില്ലാ കോഓർഡിനേറ്റർ ഗോവിന്ദൻ വൈദ്യർ, ശ്രീ കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു.
കേരള സർക്കാരിന്റെ കൃഷി തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുമായിചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു കീഴിൽ കാർഷിക പരിശീലനവും നടന്നു. , ഡോ. കെ. സുനിൽകുമാർ ശ്രീ .ബി സതീശൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.പട്ടികജാതി വിഭാഗത്തിൽ പെട്ട കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതു വഴി നടീൽ വസ്തുക്കൾ, രാസ വളങ്ങൾ, ജൈവ കീട നാശനി, കൃഷി ഉപകരണങ്ങൾ എന്നിവ കർഷകർക്ക് ലഭ്യമാക്കുന്നതാണ്. കൂടാതെ മുന്തിയ ഇനം കിഴങ്ങു വിളകളുടെ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കാനും സംഭരിച്ചു മറ്റു കർഷകർക്ക് നൽകാനും ലക്ഷ്യമിടുന്നു. നാല്പതോളം കർഷകർ പങ്കാളികളായി. ഇതിൽ യോഗ്യരായ കർഷകർക്ക് വിവിധയിനങ്ങളിലായി ശരാശരി ഒരാൾക്ക് 50000/ രൂപ വരെയാണ് സഹായമായി നൽകാൻ ലക്ഷ്യമിടുന്നത്
