കൊച്ചി, മാർച്ച് 02, 2026: ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന തകർപ്പൻ ആഘോഷങ്ങളിലൂടെ നിറങ്ങളുടെ ഉത്സവത്തെ പുനർ നിർമ്മിച്ചുകൊണ്ട് പരമ്പരാഗത ഹോളി ആഘോഷങ്ങളുമായി വണ്ടർലാ കൊച്ചി. രാവിലെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ തുടങ്ങി വൈകുന്നേരത്തെ ഡിജെ സെഷനുകൾ വരെ നീളുന്ന പരിപാടികളിൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേക ഹോളി ബീറ്റുകൾക്കൊപ്പം നൃത്തം ചെയ്യാനും ഉത്സവകാല വിഭവങ്ങൾ ആസ്വദിക്കാനും കഴിയും.
കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് ആഘോഷിക്കുമ്പോൾ അതിന് അസാധാരണമായ മൂല്യം വാഗ്ദാനം ചെയ്യുന്ന തരത്തിൽ പ്രത്യേകം ഹോളി ആഘോഷ പാക്കേജുകൾ വണ്ടർലാ കൊച്ചിയിൽ ലഭ്യമാണ്. പാർക്ക് ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ്ങിലൂടെ 30% ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ഒരാൾക്ക് ₹1,055 (നികുതികൾ ഒഴികെ) നിരക്കിലും ₹1,852 (നികുതികൾ ഉൾപ്പെടെ) നിരക്കുള്ള ഹോളി കോംബോ പാക്കേജുകളിൽ വെൽക്കം ഡ്രിങ്കും ബഫേ ലഞ്ചും ലഭ്യമാണ്.
പ്രത്യേക ഹോളി ആഘോഷങ്ങൾ
ഉച്ചയ്ക്ക് 12 മണി വരെ പാർക്കിന്റെ പ്രവേശന കവാടത്തിൽ ആഘോഷങ്ങളോടെ ഉത്സവത്തിന് തുടക്കം കുറിക്കുന്നു. കുടുംബങ്ങൾ പാർക്കിലേക്ക് പ്രവേശിക്കുന്ന നിമിഷം മുതൽ നിറങ്ങളും ചിരിയും ആവേശവും നിറഞ്ഞ ഒരു ദിനത്തിന് ഈ പാരമ്പര്യ പ്രഭാതാഘോഷം മനോഹരമായ തുടക്കം നൽകുന്നു, ജൈവ നിറങ്ങൾ കൊണ്ട് കളിക്കുന്നതിന്റെ സന്തോഷത്തോടൊപ്പം ഒരു ഫോം പാർട്ടിയുടെ ആവേശവും അതിഥികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു. വൈകുന്നേരം സ്പെഷ്യൽ ഹോളി ഡിജെ സെഷനുകളും, ക്യൂറേറ്റഡ് ബീറ്റുകൾ ആസ്വദിക്കാനും, പാർക്കിനെ കാർണിവൽ ഇടമാക്കി മാറ്റാനും, ആധുനിക വിനോദത്തോടൊപ്പം സംസ്കാരത്തെ ബഹുമാനിക്കുന്ന അവിസ്മരണീയമായ ഓർമ്മകൾ സൃഷ്ടിക്കാനും, ആഘോഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിന് തികവുറ്റ സമാപനം സൃഷ്ടിക്കാനും അതിഥികൾക്ക് കഴിയും.
വണ്ടർലാ, കൊച്ചിയിലെ ഹോളി ആഘോഷങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു. .”കൊച്ചിയിലെ വണ്ടർല ഹോളിഡേയ്സ്, കുടുംബങ്ങളുമായി ആഴത്തിൽ ഇടപഴകുകയും പരമ്പരാഗത വർണ്ണാഭമായ കളികൾക്കപ്പുറം സംസ്കാരം, ആധുനിക വിനോദം, പരസ്പരം പങ്കിടുന്ന സന്തോഷം എന്നിവ സംയോജിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. പ്രഭാതത്തിലെ ഉത്സവോത്സാഹത്തിൽ നിന്ന് നൃത്തവും സംഗീതവും നിറഞ്ഞ സായാഹ്നത്തിലേക്ക് സുഗമമായി നീങ്ങുന്ന പ്രത്യേക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹോളിയുടെ ആത്മാവിനെയും ഒരുമയുടെ ആവേശത്തെയും ആദരിക്കുന്ന ഈ ആഘോഷം കുടുംബങ്ങൾക്ക് ദിവസം മുഴുവൻ സമ്പൂർണമായ ഒരു ഉത്സവാനുഭവം സമ്മാനിക്കും”.
ഹോളി ഓഫറുകൾ 2026 മാർച്ച് 4 മുതൽ ബാധകം. https://bookings.wonderla.com/ || 0484-3514001, 75938 53107 എന്നിവ വഴി മാത്രമുള്ള ബുക്കിംഗുകൾക്ക്.
