കൊച്ചി. സീറോ മലബാർ സഭയുടെ നിയമവ്യവസ്ഥയും കൂട്ടായ്മയും സംരക്ഷിക്കുന്നതിനായി എറണാകുളം-അങ്കമാലി മേജർ അതിരൂപതയിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാനക്രമം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സിനഡ് സമ്മേളനം അടിയന്തരമായി നടപ്പിലാക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു. സഭയുടെ പരമാധികാര സമിതിയായ സിനഡിന്റെ തീരുമാനങ്ങളിൽ നിന്നും അതിരൂപതയിലെ കുർബാന പ്രശ്നങ്ങളിൽ നിന്നും നേതൃത്വം ഒളിച്ചോടരുത്.
സഭയുടെഏകീകൃത കുർബാന നടപ്പിലാക്കുക,സീറോ മലബാർ സഭയുടെ പരമാധികാര സമിതിയായ സിനഡ് എടുത്ത തീരുമാനങ്ങൾ സഭയിലെ മുഴുവൻ രൂപതകൾക്കും ഒരുപോലെ ബാധകമാണ്. എന്നാൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഈ തീരുമാനം വൈകിപ്പിക്കുന്നത് സഭയുടെ ഐക്യത്തെയും അച്ചടക്കത്തെയും ഗുരുതരമായി ബാധിക്കും.
വിശ്വാസികളുടെ കുർബാന അവകാശ സമരങ്ങളെ അവഗണിക്കരുത് ഏകീകൃത കുർബാന അർപ്പണരീതിയെ അനുകൂലിച്ചും സഭാ സിനഡിന്റെ തീരുമാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നതുമായ വിശ്വാസികളുടെ ശബ്ദവും സമരങ്ങളും കണ്ടില്ലെന്ന് നടിക്കരുത്. ഭൂരിപക്ഷ വിശ്വാസികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ സിനഡ് തയ്യാറാകണം.
തടസ്സവാദക്കാരെ മാറ്റിനിർത്തുക സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും സിനഡ് തീരുമാനങ്ങൾക്ക് ബോധപൂർവ്വം തടസ്സം നിൽക്കുന്നവരെയും കർശനമായി മാറ്റിനിർത്താൻ സഭ അധികാരികൾ തയ്യാറാകണം.
കുർബാനപ്രശ്നങ്ങൾ സമ്പൂർണ്ണമായി ഈ സിനഡ് പരിഹരിക്കണം . എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ പ്രതിസന്ധികളെ ഭീരുത്വത്തോടെ അഭിമുഖീകരിക്കാതെ, കാനോനിക നിയമങ്ങൾ പൂർണ്ണമായി നടപ്പിലാക്കിക്കൊണ്ട് സഭയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് അൽമായ ശബ്‌ദം ഭാരവാഹികളായ ബിജു നെറ്റിക്കാടൻ,ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
സഭ സിനഡിൽ അൽമായ പ്രാതിനിത്യം ഉറപ്പാക്കണം.
സിനഡ് പിതാക്കൻമാർ ഒരുമിച്ച് സഭയുടെ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ ഏകീകൃത ബലി അർപ്പിക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു.
