Home » Blog » kerala Max » ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ച് വോൾക്സ്വാഗൺ വിർട്ടസ്
IMG-20260813-WA0039

കൊച്ചി: വിർട്ടസ് ഇന്ത്യയിൽ അവതരിപ്പിച്ചതിന്റെ നാല് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വോൾക്സ്വാഗൺ ഇന്ത്യ പുതിയ ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചു. വിർട്ടസ് ജിടി പ്ലസ് സ്‌പോർട്ട് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പ് പരിമിതമായ എണ്ണത്തിലാണ് ലഭ്യമാകുക. പുതിയ അവോക്കാഡോ പേൾ നിറവും കറുപ്പ് മേൽക്കൂരയും കറുപ്പ് അലോയ് വീലുകളും വാഹനത്തിന് കൂടുതൽ ആകർഷകമായ രൂപം നൽകുന്നു. 19,19,900 രൂപയാണ് എക്‌സ്-ഷോറൂം വില. ആറ് എയർബാഗുകൾ, അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 150 പിഎസ് കരുത്തും 250 എൻഎം ടോർക്കും നൽകുന്നു. ഇന്ത്യയിലെ വോൾക്സ്വാഗൺ ഡീലർഷിപ്പുകളിൽ പ്രത്യേക പതിപ്പ് ലഭ്യമാകും