കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക്, തങ്ങളുടെ നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ വാർഷിക വിൽപ്പന ആഘോഷമായ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന് തുടക്കം കുറിച്ചു. നിത്യോപയോഗത്തിനുള്ളവ മുതൽ ശ്രദ്ധേയമായ പുതിയ ഡിസൈനുകൾ വരെയുള്ള തനിഷ്‌കിന്‍റെ വിപുലമായ ഡയമണ്ട് ശേഖരം ഉപഭോക്താക്കൾക്ക് അടുത്തറിയാനുള്ള അവസരമാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സ്.
ഈ വർഷത്തെ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന്‍റെ ഭാഗമായി നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ രൂപകല്‌പന ചെയ്‌ത ‘എലിവേറ്റഡ് എവരിഡേ നാച്ചുറൽ ഡയമണ്ട്’ ആഭരണങ്ങള്‍ തനിഷ്‌ക് വിപണിയിലവതരിപ്പിച്ചു. സമകാലിക ഡിസൈനുകളിലുള്ള ഈ ആഭരണങ്ങള്‍ ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ വിസ്‌മയ ലോകത്ത് നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്.
കമ്മലുകൾ, മോതിരങ്ങൾ, പെൻഡന്‍റുകൾ, നെക്‌ലേസുകൾ, വളകൾ, ബ്രേസ്‌ലെറ്റുകൾ തുടങ്ങിയ തനിഷ്‌ക് നാച്ചുറൽ ഡയമണ്ട് ഡിസൈനുകളുടെ വിപുലമായ ശ്രേണിയാണ് ഈ പുതിയ ശേഖരം അവതരിപ്പിക്കുന്നത്. 40,000 രൂപ മുതലാണ് വിലകള്‍ ആരംഭിക്കുന്നത്. ഏറ്റവും പുതിയ ഈ ആഭരണ ശേഖരത്തിന് പുറമെ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ 10,000-ലധികം നാച്ചുറൽ ഡയമണ്ട് ഡിസൈനുകളും തനിഷ്‌ക് ലഭ്യമാക്കുന്നുണ്ട്.
നൂതന സാങ്കേതികവിദ്യകളിലൂടെയും വ്യതിരിക്തമായ പുതിയ ഡിസൈൻ ഭാഷയിലൂടെയും നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ അതിരുകൾ ഭേദിക്കുന്ന ഒരു ആഭരണ ശേഖരം അവതരിപ്പിക്കാനാണ് ഈ വർഷത്തെ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് തനിഷ്‌ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പെൽകി ഷെറിംഗ് പറഞ്ഞു. ഓരോ ആഭരണവും അതിന്‍റെ തിളക്കം പരമാവധി വർദ്ധിപ്പിക്കുന്നതിനായി ശ്രദ്ധാപൂർവ്വം തയ്യാറാക്കിയതാണ്. ഒപ്പം പുതുമയുള്ളതും ആകർഷകവും വ്യത്യസ്‌തവുമായ സമകാലിക ഡിസൈനുകളുമാണ് ആ ആഭരണങ്ങള്‍ക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്‌സിന്‍റെ ഭാഗമായി തനിഷ്‌ക് നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിൽ 20 ശതമാനം ഇളവ് നൽകുന്നുണ്ട്. ഇതിന് പുറമെ, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ആഭരണങ്ങൾ മാറ്റി പുതിയ ഡിസൈനുകൾ സ്വന്തമാക്കാനും കഴിയും. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുന്നതിന് തനിഷ്‌ക് മുഴുവൻ മൂല്യവും ലഭ്യമാക്കും. 9 കാരറ്റ് വരെയുള്ള സ്വർണം ഇതിനായി ഉപയോഗിക്കാം.
കൂടാതെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഡയമണ്ട് എക്സ്പെർട്ടൈസ് സെന്‍റർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നൂതന മൂല്യനിർണയ ഉപകരണങ്ങളും പരിശീലനം ലഭിച്ച ജെമ്മോളജിസ്റ്റുകളും ഇവിടെയുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ കൈവശമുള്ള, മറ്റ് ജ്വല്ലറികളിൽ നിന്ന് വാങ്ങിയവ ഉൾപ്പെടെയുള്ള ഏത് നാച്ചുറൽ ഡയമണ്ടും തികച്ചും സൗജന്യമായി മൂല്യനിർണയം നടത്താം. ഡയമണ്ടിന്‍റെ ഉത്ഭവം, പ്രകാശ പ്രതിഫലന ശേഷി, വ്യക്തത, ആധികാരികത എന്നിവ പരിശോധിക്കാൻ ആ സൗകര്യം ഉപഭോക്താക്കളെ സഹായിക്കുന്നു.
ഉപഭോക്താക്കൾക്ക് തനിഷ്‌കിന്‍റെ ഏറ്റവും പുതിയ നാച്ചുറൽ ഡയമണ്ട് ഡിസൈനുകൾ അടുത്തുള്ള തനിഷ്‌ക് സ്റ്റോറിൽ നിന്നോ www.tanishq.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ വാങ്ങുവാൻ കഴിയും.
