Home » Blog » kerala Mex » ഓൺ-ഹൈവേ ടയർ പോർട്ട്‌ഫോളിയോയുമൊത്ത് ബി.കെ.ടി. ഇന്ത്യൻ ഉപഭോക്തൃ ടയർ വിപണിയിൽ പ്രവേശിച്ചു
IMG-20260301-WA0045

India, 2026: ഓഫ്‌-ഹൈവേ ടയർ (ഓ.എച്.ടി.) സെഗ്മെന്‍റിലെ ആഗോള നേതാവായ ബാലകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ബി.കെ.ടി.), അതിന്‍റെ ഓൺ-ഹൈവേ പോർട്ട്‌ഫോളിയോയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ഉപഭോക്തൃ ടയർ വിപണിയിലേക്കുള്ള പ്രവേശനം ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപഭോക്തൃ, റീപ്രേസ്മെന്‍റ്-ടയർ സെഗ്മെന്‍റുകളോടുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധതയ്ക്ക് അടിവരയിട്ട്, ബി.കെ.ടി. അതിന്‍റെ ഓ.എച്.ടി.-നേതൃത്വത്തിനപ്പുറം ഒരു തന്ത്രപരമായ വികാസം അടയാളപ്പെടുത്തിക്കൊണ്ട്, ടു വീലറുകൾ (സ്കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ), -മീഡിയം & ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾസ് (എം&എച്.സി.വി.) – എന്നിവയ്‌ക്കായി പ്രത്യേകമായി നിർമ്മിച്ച ഉല്പന്നങ്ങൾ പുറത്തിറക്കി.

കമ്പനി ഇതോടൊപ്പം, ‘എലിവേറ്റ് യുവർ ഡ്രൈവ്’, എന്ന ദേശീയ ബ്രാൻഡ് കാമ്പെയ്‌നും ആരംഭിച്ചു. ബ്രാൻഡ് അംബാസഡർ രൺവീർ സിംഗ് ഇതിൽ പങ്കാളിയായി. ഇത് തങ്ങളുടെ ഉപഭോക്തൃ ബ്രാൻഡ് യാത്രയുടെ തുടക്കം കുറിക്കുകയും ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ആഗോള ടയർ നിർമ്മാതാവിന് ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

ഒരു പുതിയ ബ്രാൻഡ് ചാപ്റ്റർ: ബി.കെ.ടി. ടയറുകളും ബി.കെ.ടി. കാർബണും’ ,
‘ബി.കെ.ടി. – ഗ്രോവിംഗ് ടുഗതർ’ എന്ന അതിന്‍റെ ഏകീകൃത കോർപ്പറേറ്റ് ഐഡന്‍റിറ്റിക്ക് കീഴിൽ, കമ്പനി രണ്ട് വ്യത്യസ്ത ഐഡന്‍റിറ്റികളുള്ള ഒരു പുതിയ ബ്രാൻഡ് ആർക്കിടെക്ചർ അനാവരണം ചെയ്തു – ഓഫ്‌-ഹൈവേ, ഓൺ-ഹൈവേ കാറ്റഗറികളിലുടനീളം അതിന്‍റെ സമ്പൂർണ്ണ ടയർ പോർട്ട്‌ഫോളിയോയെ പ്രതിനിധീകരിക്കുന്ന ബി.കെ.ടി. ടയേഴ്‌സും, കാർബൺ ബ്ലാക്ക്, വ്യാവസായിക സാമഗ്രികളുടെ ബിസിനസിനെ പ്രതിനിധീകരിക്കുന്ന ബി.കെ.ടി. കാർബണും. ഈ ഇരട്ട-സ്തംഭ ഘടന ബ്രാൻഡ് വ്യക്തത വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരു ഇന്‍റഗ്രേറ്റഡ് മൊബിലിറ്റി എന്‍റർപ്രൈസ് എന്ന നിലയിൽ ബി.കെ.ടി.യുടെ പരിണാമത്തെ വെളിവാക്കുന്നു

ഈ പ്രഖ്യാപനം ബി.കെ.ടി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരവിന്ദ് പോഡ്ഡാർ; ബി.കെ.ടി. ജോയിന്‍റ് മാനേജിംഗ് ഡയറക്ടർ രാജീവ് പോഡ്ഡാർ; ബി.കെ.ടി. ബിസിനസ് ഡെവലപ്‌മെന്‍റ് ആൻഡ് സ്ട്രാറ്റജി സീനിയർ പ്രസിഡന്‍റും ഡയറക്ടറുമായ സതീഷ് ശർമ്മ; ബി.കെ.ടി. യൂറോപ്പ് മാനേജിംഗ് ഡയറക്ടർ ലൂസിയ സൽമാസോ, ബി.കെ.ടി. ടയേഴ്‌സിന്‍റെ ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മഹേഷ് കൊപ്പാഡ് എന്നിവരുടെ സാന്നിധ്യത്തിലാണ് നടത്തിയത്.