Home » Blog » Business » ലോജിടെക് പുതിയ വയർലെസ് കീബോർഡും മൗസ്-കീബോർഡ് കോമ്പോയും അവതരിപ്പിച്ചു
IMG-20260813-WA0001

കൊച്ചി: ലോജിടെക് പുതിയ എംകെ250 ബ്ലൂടൂത്ത് മൗസ്-കീബോർഡ് കോമ്പോയും കെ250 ബ്ലൂടൂത്ത് കീബോർഡ്യും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആദ്യമായി വയർലെസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെയും വിദ്യാർഥികളെയും ഓഫീസ് ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ്, മാക്‌ഒഎസ്, ക്രോംഒഎസ് എന്നിവയുമായി പൊരുത്തപ്പെടുന്ന കെ250 കീബോർഡിൽ ന്യൂമറിക് കീപാഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ചോർച്ചയെ പ്രതിരോധിക്കുന്ന ഡിസൈൻ, ക്രമീകരിക്കാവുന്ന ടിൽറ്റ് സ്റ്റാൻഡ്, ഒരു വർഷത്തിലധികം ബാറ്ററി ലൈഫ് എന്നിവയുണ്ട്. എംകെ250 കോമ്പോയിൽ ഇരുകൈ കൊണ്ടും ഉപയോഗിക്കാവുന്ന എം196 വയർലെസ് മൗസും ഉൾപ്പെടുത്തിയിട്ടുണ്ട്. എംകെ250 കോമ്പോയ്ക്ക് ₹2,195-ഉം കെ250 കീബോർഡിന് ₹1,395-ഉം ആണ് ഇന്ത്യയിലെ വില.