Home » Blog » kerala Max » കർക്കടക വാവ് : മദ്യശാലകൾ തുറക്കരുതെന്ന്

കൊച്ചി : കർക്കടക വാവ് ദിനം പ്രമാണിച്ച് ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ മദ്യശാലകൾ തുറക്കരുതെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. ആലുവ, ചേലാമറ്റം, കാലടി എന്നിവിട ങ്ങളിൽ അനേകം വിശ്വാസികളാണ് അന്നേ ദിവസം ബലി ഇടുന്നതിനുമായി ക്ഷേത്രങ്ങളിലേക്ക് വന്നെത്തുന്നത് . ഇവരുടെ സുരക്ഷ മുൻ നിർത്തി ബിവറേജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ, കള്ള് ഷാപ്പുകൾ ഉൾപ്പെടെ എല്ലാ മദ്യശാലകളും അന്നേ ദിവസം അടച്ചിടണമെന്ന് കേരള

മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി
പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.