Home » Blog » kerala Max » ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി

കൊച്ചി :  ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി ഐക്യദാർഢ്യം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു. ലഹരിക്കെതിരെ രണ്ടാം ഘട്ട പ്രചാരണ ഭാഗമായി അടുത്ത ഓഗസ്റ്റ് മാസം മുതൽ

താലൂക്ക് തലങ്ങളിൽ ബോധവൽക്കരണവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.
മയക്കുമരുന്നിനെതിരേ സമൂഹം ഒറ്റക്കെട്ടായി സർക്കാരിനൊപ്പം നിൽക്കണമെന്നും എങ്കിൽ
മാത്രമേ നല്ലൊരു ഭാവി തലമുറയെ സൃഷ്‌ടിക്കാൻ സാധിക്കൂ എന്നും സമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.മാനുഷിക ഉത്തരവാദിത്വത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റുന്ന സർക്കാർ നടപടി ഏറെ അഭിനന്ദനീയവും പ്രശംസനീയവുമാണ്.
വീര്യം കുറഞ്ഞ മദ്യോത്പാദന പദ്ധതി സർക്കാർ നടപ്പാക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.
ലഹരി ക്കേസ്കളിൽപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി രാപകൽ വ്യത്യാസമില്ലാതെ പോലീസ് എക്സെസ് നീരിക്ഷണം ഉൾപ്രദേശങ്ങളിൽ കൂടി വ്യാപകമാക്കണംഏകോപന സമിതി ആവശ്യപ്പെട്ടു.