Home » Blog » kerala Mex » മഞ്ഞപ്രയിൽ തെരുവ് നായ്ക്കളെ പിടികൂടി
IMG-20260228-WA0024

മഞ്ഞപ്ര:തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിൻ്റെ ഭാഗമായി മഞ്ഞപ്ര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി.നാൽപതളോം തെരുവ് നായ്ക്കളെയാണ് കഴിഞ്ഞ ദിവസം പിടിച്ച് വടവുകോട് എബി സി സെൻ്ററിലേക്ക് മാറ്റിയത്.രൂക്ഷമായ നായ് ശല്യത്തിനെതിരെ നാട്ടുക്കാരുടെ പരാതി പഞ്ചായത്ത് അധികാരികളെ അറിയിച്ചതിനെ തുടർന്നാണ് ഇക്കാര്യത്തിൽ പഞ്ചായത്തിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. തുടർ ദിവസങ്ങളിലും നായ് പിടിത്തം തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് അറിയിച്ചു.പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ നായ് ശല്യമാണ് നാട്ടുക്കാർ ഇക്കാലമത്രയും അനുഭവിച്ച് വന്നത്.

രാവിലെആരാധന ലയങ്ങളിലും നടക്കാൻ ഇറങ്ങുന്നവരും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നായ് ശല്യത്താൽ ഏറെ ബുദ്ധിമുട്ടാണ് നാളിതുവരെ അനുഭവിച്ചത്.

ചിത്രം:മഞ്ഞപ്രയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്തിൻ്റെ നേതൃത്വത്തിഅധികാരികൾ പിടികൂടുന്നു