Home » Blog » kerala Max » മഞ്ഞപ്രയിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം
IMG-20260801-WA0002

മഞ്ഞപ്ര :റോഡിലേക്കുള്ള വഴിയരികിൽ നിൽക്കുന്ന പാഴ്മരങ്ങളുടെ ശിഖിരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാവുന്നു. മഞ്ഞപ്ര പുല്ലത്താൻ കവല, വെറ്റിനറി ഡിസ്പെൻസറി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങൾഎത്രയും വേഗം വെട്ടിമാറ്റണമെന്ന് ഇന്ദിര ഗാന്ധി കൾചറൽ ഫോറം ബദ്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

ഈ പ്രദേശങ്ങളിലൂടെ നൂറുകണക്കിന് വാഹനങ്ങളും ആളുകളും കടന്ന് പോകുന്ന റോഡാണിത്.
മഴയും കാറ്റും ശക്തിയായാൽ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്.
മഴ ശക്തമായാൽ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഏറെ ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്.അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള മരത്തിൻ്റെ ചില്ലകൾ ഉടൻ വെട്ടിമാറ്റാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന ആവശ്യവും ഇന്ദിര ഗാന്ധികൾചറൽ ഫോറം ചൂണ്ടിക്കാട്ടി.
ഓട്ടോ സറ്റാൻഡായ ഇവിടെ മരങ്ങൾക്ക് താഴെയാണ് നിരനിരയായി ഓട്ടോറിക്ഷകൾ നിർത്തിയിടുന്നത്.
നിരവധി കച്ചവട സ്ഥാപനങ്ങളും
ഇവിടെ ഉണ്ട്. കൂടാതെ വെറ്റിനറി ഡിസ്പെൻസറിക്ക് സമീപത്തെ മര ചുവട്ടിൽ സ്‌കൂൾ കുട്ടികളുടെ സൈക്കിൾ ഉൾപ്പെടെ മറ്റ് വാഹന ങ്ങൾ ഈ മര ചുവട്ടിലാണ് വെയ്ക്കുന്നത്. മരങ്ങളുടെ ശിഖിരങ്ങൾ വളർന്ന് പന്തലിച്ച് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് നീണ്ടു തുടങ്ങി.

ബസ്സോറ്റാപ്പിന് സമീപത്തെ ആൽ
മരചില്ലകളും വെട്ടി ഒതുക്കണം. മരങ്ങളിൽ നിന്ന് പുഴുക്കളും മറ്റും യാത്രക്കാരുടെ മേൽ വന്ന് പതിക്കുന്നതായും പരാതിഉണ്ട്.
പുല്ലത്താൻ കവലയിലും കുടുംബാരോഗ്യ കേന്ദ്രത്തിലും ഉള്ള ഹൈ മാസ്‌റ്റ് ലൈറ്റിൻ്റെ വെളിച്ചം മരത്തിൻ്റെ ശിഖിരങ്ങൾ വന്ന് മൂടി കിടക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ ഇപ്പോൾ കൂരി ഇരുട്ടാണ് അനുഭവപ്പെടുന്നത് .
മഞ്ഞപ്രയുടെ വിവിധ ഭാഗങ്ങളിൽ അപകടകരമായി നിൽക്കുന്ന മുഴുവൻ വൃക്ഷങ്ങളുടെയും ശിഖിരങ്ങൾ വെട്ടി ഒതുക്കി ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നും ഇന്ദിര ഗാന്ധി
കൾചറൽ ഫോറം ആവശ്യപ്പെട്ടു.

ചിത്രം : പുല്ലത്താൻ കവല ബൈപ്പാസ് റോഡിൽ വഴിയിലേക്ക് അപകടകരമായ രീതിയിൽ നീണ്ടു നിൽക്കുന്ന വൃക്ഷം.