*ഇന്ത്യ ഹെല്‍ത്ത് കോഷ്യന്‍റ് 2026-ല്‍ നിന്നുള്ള മുഖ്യ കണ്ടെത്തലുകള്‍
$ ഇന്ത്യ ഹെല്‍ത്ത് കോഷ്യന്‍റ് 65/100 എന്ന നിലയില്‍ ശാരീരികാരോഗ്യം 68, മാനസികം 65, സാമ്പത്തികം 62, തൊഴില്‍പരമായത് 65, സാമൂഹികമായത് 66 എന്ന നിലകളില്‍
$ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളതിന്‍റെ നേട്ടങ്ങള്‍- ഇന്‍ഷൂറന്‍സ് ഉള്ളത് ക്ഷേമത്തെ പ്രവചിക്കുന്നതില്‍ പ്രധാനപ്പെട്ടതാണെന്നു സൂചിപ്പിക്കുന്ന രീതിയില്‍ ഇന്‍ഷൂറന്‍സ് ഉള്ള നഗരങ്ങളിലെ ഇന്ത്യക്കാരുടെ ആരോഗ്യ കോഷ്യന്‍റ് നൂറില്‍ 68 എന്ന നിലയിലാണ്.
$ മാനസികാരോഗ്യം മുഖ്യധാരയിലേക്ക്- ഇതാദ്യമായി മാനസികാരോഗ്യവും ശാരീരികാരോഗ്യവും 50-50 എന്ന തുല്യ നിലയിലെത്തിയത് സമഗ്രമായ ക്ഷേമത്തിനു നല്‍കുന്ന പ്രാധാന്യത്തെയാണു കാണിക്കുന്നത്.
$ ആരോഗ്യ പരിചരണത്തില്‍ എഐ- വരുന്ന വര്‍ഷത്തില്‍ ആരോഗ്യപരിചരണ രംഗത്ത് എഐ വഹിക്കാന്‍ പോകുന്ന പങ്കിനെ കുറിച്ച് 63 ശതമാനം ഇന്ത്യക്കാരും ക്രിയാത്മക പ്രതികരണമാണു നല്‍കുന്നത്.
$ സമ്മര്‍ദ്ദവും അതേക്കുറിച്ചുള്ള ധാരണയും തമ്മിലുള്ള അന്തരം- നഗരങ്ങളിലുള്ള ഇന്ത്യക്കാരില്‍ 82 ശതമാനം പേരും സമ്മര്‍ദ്ദം അനുഭവിക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. പക്ഷേ, കേവലം ഒരു ശതമാനം മാത്രമാണ് തങ്ങളുടെ ആരോഗ്യവും മോശമാണെന്നു വിലയിരുത്തുന്നത്.
കൊച്ചി: ഇന്ത്യന്‍ നഗരങ്ങളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടു പുലര്‍ത്തുന്ന കാ്ഴ്ചപ്പാടുകള്‍, മുന്‍ഗണനകള്‍, ക്ഷേമം എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏറ്റവും സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന ഇന്ത്യ ഹെല്‍ത്ത് കോഷ്യന്‍റ് 2026 എന്ന വാര്‍ഷിക പഠനത്തിന്‍റെ ആദ്യ പതിപ്പ് രാജ്യത്തെ മുന്‍നിര ആരോഗ്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പുറത്തിറക്കി. ആരോഗ്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുടെ സ്വയം വിലയിരുത്തലും ശാരീരികം, മാനസികം, സാമ്പത്തികം, തൊഴില്‍പരം, സാമൂഹികം തുടങ്ങിയ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അഞ്ചു തലങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുടെ സൂചിക തുടങ്ങിയവയാണ് ഇതിലുള്ളത്.
ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിക്കുന്നവരില്‍ മിതമായ രീതിയിലുള്ള ക്ഷേമത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള ആരോഗ്യ സ്കോര്‍ നൂറില്‍ 65 എന്ന നിലയിലാണുള്ളത്. സാമൂഹിക ആരോഗ്യം 66, തൊഴിലുമായി ബന്ധപ്പെട്ട ആരോഗ്യം 65, മാനസികാരോഗ്യം 65 എന്ന നിലകളിലാണ് തൊട്ടു പിന്നിലുള്ള സ്കോറുകള്‍. സാമ്പത്തിക ആരോഗ്യവുമായി ബന്ധപ്പെട്ട സ്കോര്‍ ഇതേ സമയം 62 എന്ന നിലയില്‍ ഏറ്റവും താഴേയും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട നിലയിലുമാണ്.
ആരോഗ്യവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആശയവിനിമയങ്ങളുടെ രീതി മാറുന്നതാണ് ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ജോയ്ദീപ് സാഹ പറഞ്ഞു. തനിക്ക് എങ്ങനെ ചികില്‍സ ലഭിക്കണം എന്നല്ല ഇന്നവര്‍ ചോദിക്കുന്നത്. താന്‍ എങ്ങനെ മികച്ച രീതിയില്‍ മുന്നോട്ടു പോകും എന്നാണവര്‍ ചിന്തിക്കുന്നത്. തങ്ങളുടെ സേവനം ലഭ്യമാകുന്നവരുടെ ആരോഗ്യം, ക്ഷേമം, മനസമാധാനം എന്നിവ മെച്ചപ്പെടുത്തുകയാണ് ഒരു കമ്പനി എന്ന നിലയില്‍ തങ്ങളുടെ ചിന്തയിലുള്ളത്. ശാരീരിക, മാനസിക, സാമ്പത്തിക, തൊഴില്‍, സാമൂഹിക ആരോഗ്യങ്ങളുമായി ബന്ധപ്പെട്ട് നൂറില്‍ 65 എന്ന സ്കോറാണ് ഇന്ത്യന്‍ നഗര മേഖല കൈവരിച്ചിട്ടുള്ളത്. സാമ്പത്തികവുമായി ബന്ധപ്പെട്ട സ്കോര്‍ ആണ് 62 എന്ന നിലയില്‍ ഏറ്റവും താഴെയുള്ളത്. ഇത്ര വിപുലമായ ഒരു പഠനത്തില്‍ ഇതാദ്യമായി ശാരീരിക-മാനസിക ആരോഗ്യ തലങ്ങള്‍ 50-50 എന്ന തുല്യ നിലയില്‍ എത്തിയത് സമഗ്രമായ ക്ഷേമത്തിനു നല്‍കുന്ന പ്രാധാന്യത്തെയാണു സൂചിപ്പിക്കുന്നത്. വിവിധങ്ങളായ ഈ തലങ്ങളെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ആരോഗ്യത്തെ എന്തുകൊണ്ട് ഒറ്റപ്പെട്ട നിലയില്‍ കാണാനാവില്ല എന്നും ഇതു സൂചിപ്പിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇന്ത്യ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന ലളിതവും അതേ സമയം പ്രധാനപ്പെട്ടതുമായ ചോദ്യമാണ് ഇന്ത്യ ഹെല്‍ത്ത് കോഷ്യന്‍റ് ഉയര്‍ത്തുന്നതെന്ന് മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സപ്ന ദേശായ് പറഞ്ഞു. ആരോഗ്യത്തെ ഒരൊറ്റ തലത്തില്‍ മാത്രമല്ല അവര്‍ വീക്ഷിക്കുന്നതെന്നാണ് തങ്ങള്‍ക്കു കാണാനായത്. തങ്ങളുടെ ശരീരം, തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍, തങ്ങളുടെ ജോലി, തങ്ങളുടെ ബന്ധങ്ങള്‍ തുടങ്ങിയവയെ എല്ലാം ജനങ്ങള്‍ ഒരുമിച്ചാണ് ആസൂത്രണം ചെയ്യുന്നത്. ഇവയില്‍ ഏതെങ്കിലും പ്രശ്നത്തിലാകുമ്പോള്‍ മറ്റുള്ളവയും അതിന്‍റെ ഫലം അനുഭവിക്കും. ഇന്ത്യന്‍ നഗരങ്ങളിലെ 82 ശതമാനം പേരും തങ്ങള്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നതായി പറയുന്നു. 14 ശതമാനം പേര്‍ തങ്ങളുടെ സമ്മര്‍ദ്ദം ചിന്തിക്കാന്‍ പോലുമാവാത്തത്രയാണെന്നും വിവരിക്കുന്നു. ഇന്ത്യന്‍ നഗരങ്ങളിലുള്ളവര്‍ ഓരോ ദിവസവും എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്ന് ഇതു സൂചിപ്പിക്കുന്നു. തങ്ങളുടെ ആരോഗ്യത്തിന്‍റെ ഒരു തലത്തിനായി ജനങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും മറ്റൊരു തലത്തിലുള്ളവയുടെ ചെലവിലായിരിക്കും എന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നതായി സ്പ്ന ദേശായി പറഞ്ഞു.
സമ്മര്‍ദ്ദം എന്ന വിരോധാഭാസം
ഇന്ത്യന്‍ നഗരങ്ങളിലെ 82 ശതമാനം പേരും സമ്മര്‍ദ്ദം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്തതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സമഗ്രമായ ക്ഷേമത്തെ ബാധിക്കുന്ന പ്രധാനപ്പെട്ടൊരു വെല്ലുവിളിയായി ഇതു മാറുന്നു. എന്നാല്‍ പ്രതികരിച്ചവരില്‍ കേവലം ഒരു ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ ആരോഗ്യം മികച്ച രീതിയിലല്ല എന്നു വിലയിരുത്തിയിട്ടുള്ളത്. സമ്മര്‍ദ്ദത്തെ സാധാരണമായി കാണുകയും ഗുരുതരമായ ആരോഗ്യ പ്രശ്നമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന തലത്തിലെ നിര്‍ണായകമായ ധാരണക്കുറവാണിതു സൂചിപ്പിക്കുന്നത്.
ദൈനംദിന ജീവിതത്തില്‍ സമ്മര്‍ദ്ദത്തിന്‍റെ പ്രതിഫലനം എപ്പോഴും കാണാം. പ്രതികരിച്ചവരില്‍ 63 ശതമാനത്തോളം പേര്‍ കുറഞ്ഞ തോതിലെ ഊര്‍ജ്ജമാണു തങ്ങള്‍ക്കുള്ളതെന്നു തോന്നുന്നതായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തത് അടക്കമുള്ള പ്രോല്‍സാഹനങ്ങളുടെ അപര്യാപ്തതയെ കുറിച്ചു റിപോര്‍ട്ടു ചെയ്തതായും വ്യക്തമാകുന്നുണ്ട്. വൈകാരികമായ പ്രതിഫലനങ്ങളും പലരും റിപോര്‍ട്ടു ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിന്‍റെ തലങ്ങളെ ബാധിക്കുന്ന രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത വിധത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടുന്നതായും പലരും ചൂണ്ടിക്കാട്ടുന്നു. ശമ്പളക്കാരാണ് ഏറ്റവും വലിയ തോതില്‍ ഇവ അനുഭവിക്കുന്നത്.
ആരോഗ്യ കടക്കെണി
സാമ്പത്തിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളാണ് സമ്മര്‍ദ്ദത്തിനു പിന്നിലെന്ന് 41 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുന്നതായി 36 ശതമാനം പേര്‍ പറയുന്നു. രണ്ടു ദിശയിലും സമ്മര്‍ദ്ദം ഉയരുന്നതായാണ് ഇവിടെ കാണുന്നത്. സാമ്പത്തികമായ ആശങ്ക ക്ഷേമത്തെ ഇല്ലാതാക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. മറികടക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ ഇതു തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിന് നഗര ഇന്ത്യക്കാരെ സംബന്ധിച്ച് ആരോഗ്യവും സാമ്പത്തിക സുരക്ഷിതത്വവും പ്രത്യേകമായ ലക്ഷ്യങ്ങളല്ല. അവ രണ്ടും പരസ്പരം മല്‍സരിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുന്നുണ്ട്.
മാനസികാരോഗ്യവും തുല്യ പ്രാധാന്യം നേടുന്നു
ഇതാദ്യമായി ശാരീരികാരോഗ്യവും മാനസികാരോഗ്യവും 50-50 എന്ന തുല്യ നിലയില്‍ നില്‍ക്കുന്നത് സമഗ്രമായ ക്ഷേമത്തിനു നല്‍കുന്ന പ്രാധാന്യമാണു സൂചിപ്പിക്കുന്നത്. മാനസികാരോഗ്യത്തിന് തങ്ങളുടെ ശാരീരികാരോഗ്യത്തേക്കാള്‍ പ്രധാന്യം നല്‍കുന്നതും തിരിച്ചുള്ളതുമായ നഗര ഇന്ത്യക്കാരുടെ എണ്ണം തുല്യനിലയിലാണ്. വൈകാരികമായ തിരിച്ചു വരവിനും സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനും അത് ആരോഗ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നു കാണുന്നതിലും ഉള്ള ഉയര്‍ന്നു വരുന്ന അവബോധമാണിതു കാണിക്കുന്നത്.
വിവിധ പ്രായങ്ങളിലുള്ളവര്‍ക്കിടയില്‍ ഇക്കാര്യത്തിനു ലഭിക്കുന്ന പ്രാധാന്യവും ശ്രദ്ധേയമാണ്. 35 വയസിനു താഴെയുള്ളവരില്‍ 54 ശതമാനം തങ്ങളുടെ ശാരീരികാരോഗ്യത്തേക്കാള്‍ മാനസികാരോഗ്യത്തിനാണു പ്രാധാന്യം നല്‍കുന്നത്. അതേ സമയം 50 വയസും അതിലധികവും ഉള്ളവര്‍ ശാരീരികാരോഗ്യത്തിനാണ് മാനസികാരോഗ്യത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യ ആരോഗ്യത്തെ എങ്ങനെ നിര്‍വചിക്കുന്നു എന്നതില്‍ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ള വിപുലമായ മാറ്റത്തെയാണിതു സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷമതയോടൊപ്പം മാനസികമായ ക്ഷേമവും പ്രാധാന്യം നേടുന്നതും ഇതു ചൂണ്ടിക്കാട്ടുന്നു.
ക്ഷേമത്തിന്‍റെ പ്രീമിയം
ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്ന് ക്ഷേമവുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു. പ്രായം, ലിംഗം, നഗരം, സമ്മര്‍ദ്ദത്തിന്‍റെ തലം എന്നിവയെക്കാളെല്ലാം പ്രാധാന്യം സുസ്ഥിരമായി അതിനുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ള ഇന്ത്യക്കാര്‍ ഹെല്‍ത്ത് കോഷ്യന്‍റില്‍ നൂറില്‍ 68 എന്ന സ്കോര്‍ ആണു നേടിയിട്ടുള്ളത്. ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരില്‍ ഇത് 62 ആണ്. എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഈ ആറു പോയിന്‍റിന്‍റെ അന്തരമുണ്ട്. സമ്മര്‍ദ്ദം ഉള്ളതും അതേ സമയം ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളതുമായ ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ 67 പോയിന്‍റ് ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒന്ന്. സമ്മര്‍ദ്ദം ഒട്ടും തന്നെയില്ല എന്ന് റിപോര്‍ട്ടു ചെയ്യപ്പെടുന്ന ഇന്‍ഷൂറന്‍സ് ഇല്ലാത്ത ഇന്ത്യക്കാര്‍ക്ക് തുല്യമായ നിലയിലാണ് ഇത്. ആരോഗ്യ ഇന്‍ഷൂറന്‍സ് സാമ്പത്തിക സംരക്ഷണം മാത്രമല്ല, എല്ലാ ദിവസവും മനസമാധാനം കൂടിയാണു നല്‍കുന്നത്.
ആശ്രിതത്വവുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങള്‍
പരമ്പരാഗതമായി കുടുംബത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ജീവിതത്തില്‍ വൈകിയാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഇപ്പോള്‍ അത് ഒരു ദശാബ്ദം മുന്നേ തന്നെ വേണ്ടി വരുന്നു. ജീവനക്കാരുടെ കാര്യത്തില്‍ 25-34 പ്രായത്തിലുളളവരില്‍ 29 ശതമാനവും തങ്ങളുടെ തൊഴില്‍ദാതാവിന്‍റെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ മാതാപിതാക്കള്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. 35-49 പ്രായക്കാര്‍ക്കിടയില്‍ ഇത് 27 ശതമാനമാണ്. അതേ സമയം 23 ശതമാനം പേര്‍ പ്രസവവുമായി ബന്ധപ്പെട്ട പിന്തുണയും ഇപ്പോള്‍ തന്നെ തേടുന്നുണ്ട്. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമുള്ളവരില്‍ ഗണ്യമായ ഒരു വിഭാഗം വരുന്നതാണിവര്‍.
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം സുപ്രധാന ആശങ്കയായി തുടരുന്നു
ഇന്ത്യയിലെ ജീവനക്കാര്‍ക്കിടയിലെ ഏറ്റവും നിര്‍ണായക വെല്ലുവിളിയായി ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനം തുടരുകയാണ്. ജോലി സ്ഥലത്തെ ആരോഗ്യവുമായി ബന്ധപ്പെട്ട അഞ്ചു സുപ്രധാന ഘടകങ്ങളില്‍ ഇതു സൂചിപ്പിക്കുന്നത് 63 ശതമാനം പേരാണ്. അതു തങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാണെന്നവര്‍ പറയുന്നു. അതേ സമയം വലിയൊരു വിഭാഗം പേര്‍ ഇതു തങ്ങള്‍ക്കു കൈവരിക്കാനായി എന്നും ചൂണ്ടിക്കാട്ടുന്നു.
ശമ്പളക്കാരായ ജീവനക്കാര്‍ക്കിടയിലാണ് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നതെന്നാണ് റിപോര്‍ട്ട്. കുറഞ്ഞ തോതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവുക, ശാരീരിക ലക്ഷണങ്ങള്‍ തുടങ്ങിയവ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേക്കാള്‍ ഇവര്‍ക്കു കൂടുതലാണ്. ജീവനക്കാരുടെ ക്ഷേമത്തിനുള്ള വര്‍ധിച്ചു വരുന്ന പ്രാധാന്യമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ശക്തമായ രീതിയില്‍ സ്ഥാപനങ്ങളുടെ പിന്തുണാ സംവിധാനങ്ങള്‍ അവതരിപ്പിച്ച് ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയാണിതു സൂചിപ്പിക്കുന്നത്
ആരോഗ്യ സേവനത്തില്‍ എഐ
ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള തുറന്ന കാഴ്ചപ്പാടും പഠനം വെളിപ്പെടുത്തുന്നു. നഗര ഇന്ത്യക്കാരില്‍ 63 ശതമാനം പേരും എഐ അധിഷ്ഠിത സേവനങ്ങള്‍ സ്വീകരിക്കുന്നതില്‍ തങ്ങളുടെ സമ്മതം വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട രീതിയിലെ രോഗനിര്‍ണയം, നേരത്തെ തന്നെ രോഗം കണ്ടെത്തല്‍, തുടര്‍ച്ചയായ ആരോഗ്യ നിരീക്ഷണം തുടങ്ങിയവ വഴിയുള്ള ഗുണങ്ങളും ഇവിടെ പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേ സമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മാനുഷിക ഇടപെടല്‍ കുറയാനുള്ള സാധ്യത എന്നിവയും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്. എഐ പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം വിദഗ്ദ്ധ ആരോഗ്യ പ്രൊഫഷണലുകളും ഉണ്ടാകണമെന്നും മാനുഷികമായ വിലയിരുത്തലുകളും സഹാനുഭൂതിയും ഒഴിവാക്കപ്പെടരുതെന്നും പ്രതികരിച്ചവരില്‍ പലരും ആവശ്യപ്പെട്ടു.
ആരോഗ്യ സേവനത്തിന്‍റെ കാര്യത്തില്‍ സ്ത്രീകളും
ആരോഗ്യവുമായി ബന്ധപ്പെട്ട സമീപനങ്ങളില്‍ കൃത്യമായ സ്ത്രീ-പുരുഷ വ്യത്യാസം പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. സമഗ്ര ആരോഗ്യ സ്കോറിന്‍റെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും 65 എന്ന തുല്യ സ്കോറിലാണ്. അതേ സമയം മാനസികാരോഗ്യ പിന്തുണ തേടുന്ന കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നു. വൈകാരികമായ ക്ഷേമത്തിനു ഗുണകരമായ രീതിയിലാണ് വനിതകളുടെ നീക്കങ്ങളും. പുരുഷന്‍മാര്‍ക്കിടയില്‍ ഉയര്‍ന്ന തലത്തിലെ സാമ്പത്തിക ആത്മവിശ്വാസം റിപോര്‍ട്ടു ചെയ്യുന്നുണ്ട്. ഇന്‍ഷൂറന്‍സ് പരിരക്ഷ, കടം കൈകാര്യം ചെയ്യല്‍, ജോലി സ്ഥിരത തുടങ്ങിയവ അവര്‍ കൂടുതല്‍ ഉയര്‍ന്ന തലത്തിലാവും വിലയിരുത്തുക.
പരമ്പരാഗത ആരോഗ്യ ഇന്‍ഷൂറന്‍സിനും ഉപരിയായി ഇന്ത്യക്കാര്‍ തങ്ങളുടെ ക്ഷേമത്തെക്കുറിച്ച് എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത് എന്ന് തെളിവിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്ന പഠനം അവതരിപ്പിച്ച് വിപുലമായ രീതിയില്‍ മുന്നോട്ടു പോകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് മണിപാല്‍ സിഗ്ന ഇന്ത്യ ഹെല്‍ത്ത് കോഷ്യന്‍റ് ഉയര്‍ത്തിക്കാട്ടുന്നത്. വളര്‍ന്നു വരുന്ന ഇന്ത്യയ്ക്കായി കൂടുതല്‍ പ്രതികരണാത്മകവും സമഗ്രവുമായ ആരോഗ്യ സേവനങ്ങളാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്.
റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്കായി India Health Quotient 2026 സന്ദർശിക്കുക
