Home » Blog » kerala Mex » മദ്യനയത്തിനെതിരെ കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി പ്രതിഷേധ നില്പ് സമരം നടത്തി
IMG-20260225-WA0078

കൊച്ചി: മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ കെ സി ബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നില്പ് സമരം നടത്തി.

മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാനും മെട്രോ സ്റ്റേഷനുകളിൽ മദ്യവില്പന തുടങ്ങാനുമുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നില്പ് സമരം സംഘടിപ്പിച്ചത്.
ഘട്ടം ഘട്ടമായി മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ എൽ ഡി എഫ് സർക്കാർ സാമ്പത്തിക നേട്ടത്തിനായി ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിപ്പിച്ചു മദ്യം സുലഭമായി ലഭിക്കാനുള്ള എല്ല മാർഗങ്ങളും സ്വീകരിച്ചെന്ന് കെ സി ബി സിമദ്യ- ലഹരി വിരുദ്ധ സമിതി ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് മദ്യത്തിൻ്റെ കുത്തൊഴുക്കാണ് കാണപ്പെടുന്നത്.
സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവാക്കൾ ഇവരുടെ ക്ഷേമത്തിനായി നില ഉറപ്പിക്കേണ്ട സർക്കാർ സംവിധാനം മദ്യപ്പുഴ ഒഴുക്കുന്നതിനും ബാർ മുതലാളിമാരുടെ സംരക്ഷകരായി അധംപതിച്ചത് അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാർഹവുമാണ്.വിളിപ്പാടകലെ എത്തി നിൽക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സർക്കാരിൻ്റെ തെറ്റായ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. സമിതി മേജർഅതിരൂപത ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, സിസ്റ്റർ മരിയൂസ, ചെറിയാൻ മുണ്ടാടൻ, കെ.വി ജോണി, സിസ്റ്റർ ജോയ്സി, സുഭാഷ് ജോർജ്, ചാക്കോച്ചൻ കരുമത്തി ,ജോണി പിടിയത്ത്, ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.

ചിത്രം:മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച സർക്കാർ നയത്തിനെതിരെ കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതി നടത്തിയ പ്രതിഷേധ നില്പ് സമരം ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.കെ. എ പൗലോസ്, സിസ്റ്റർ മരിയൂസ, ഷൈബി പാപ്പച്ചൻ, ചെറിയാൻ മുണ്ടാടൻ എന്നിവർ സമീപം.