Home » Blog » kerala Max » പരിസ്ഥിതി ദിനാചരണം: ബീക്കൺസ് ബ്രിഗേഡുമായി സഹകരിച്ച് വൃക്ഷത്തൈകൾ നട്ട് കാലിക്കറ്റ് എഫ്‌സി
Screenshot

Screenshot

കോഴിക്കോട്, ജൂൺ 05, 2026: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ച് കാലിക്കറ്റ് എഫ്‌സി. ക്ലബ്ബിൻറെ ഒദ്യോഗിക ഫാൻസ് ഗ്രൂപ്പായ ബീക്കൺസ് ബ്രിഗേഡുമായി സഹകരിച്ച് കോഴിക്കോട് സമോറിൻസ് ഹയർ സെക്കൻഡറി സ്കൂൾ, ചേലവൂർ, ഗവൺമെന്റ് എൽ.പി സ്കൂൾ, കച്ചേരിക്കുന്ന് എന്നിവിടങ്ങളിലായിരുന്നു പരിപാടി.

സാമൂഹിക ഉത്തരവാദിത്തവും പരിസ്ഥിതി ബോധവൽക്കരണവും ലക്ഷ്യമിട്ട് വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾപ്പെടുത്തി പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ സംരംഭം നടപ്പാക്കിയത്. കോഴിക്കോട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ തൈകൾ സ്കൂൾ ക്യാമ്പസുകളിൽ നട്ടുപിടിപ്പിച്ചു .

“ഫുട്ബോളിന് അതീതമായി സമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വം വ്യാപിച്ചിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു . പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് യുവജനങ്ങളിൽ കൂടുതൽ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” കാലിക്കറ്റ് എഫ്‌സി ക്ലബ് സെക്രട്ടറി ബിനോ ജോസ് ഈപ്പൻ പറഞ്ഞു.

“വിദ്യാർത്ഥികൾ, അധ്യാപകർ, വോളണ്ടിയർമാർ എന്നിവരുടെ സംയുക്ത പങ്കാളിത്തം ഏറെ പ്രചോദനാത്മകമായ അനുഭവമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയും കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു,” ബീക്കൺസ് ബ്രിഗേഡ് പ്രസിഡന്റ് ജിഷ്ണു പി അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് എഫ്‌സി പ്രതിനിധികൾ, ബീക്കൺസ് ബ്രിഗേഡ് അംഗങ്ങൾ, സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Photo Caption
Image 1: വൃക്ഷത്തൈകളുമായി, കാലിക്കറ്റ് എഫ്‌സി, ബീക്കൺസ് ബ്രിഗേഡ് പ്രതിനിധികളോടൊപ്പം കച്ചേരിക്കുന്ന് എൽ.പി. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും.

Image 2: കാലിക്കറ്റ് എഫ്‌സി, ബീക്കൺസ് ബ്രിഗേഡ് പ്രതിനിധികളോടൊപ്പം സമോറിൻസ് സ്കൂൾ പ്രിൻസിപ്പൽ ഹരി രാജ പി.സി., ഹെഡ്മിസ്ട്രസ് ശർമിള വി. എന്നിവർ വൃക്ഷത്തൈ നടീലിൽ പങ്കുചേരുന്നു.