Home » Blog » kerala Max » ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സംരംഭങ്ങളുമായി സന്താരി റിസോർട്ട്സ്
Xandari Riverscapes

കൊച്ചി, ജൂൺ 5, 2026: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഹരിത സംരംഭങ്ങൾ സംഘടിപ്പിച്ച് മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭാഗമായ സന്താരി റിസോർട്ട്സ്. സുസ്ഥിര വികസനത്തിന് പിന്തുണയേകുന്നതിന്റെ ഭാഗമായി 100-ലധികം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പൂന്തോട്ടം ഒരുക്കുകയും പേപ്പർ ബാഗ് നിർമാണ പരിശീലന ശിൽപശാല നടത്തുകയും ചെയ്തു.

മാരാരിക്കുളത്തെ സന്താരി പേൾ ബീച്ച് റിസോർട്ടിന്റെ നേതൃത്വത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ മാരാരിക്കുളം സെന്റ് അഗസ്റ്റിൻ സ്കൂളിന് 50 വൃക്ഷത്തൈകൾ കൈമാറി. തുടർന്ന് വിദ്യാർഥികൾ, റിസോർട്ട് ജീവനക്കാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് പൂന്തോട്ടം ഒരുക്കുകയും ചെയ്തു.

തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരി, അമരാവതി ഗവൺമെന്റ് ഹൈസ്കൂളിന് 50-ലധികം വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ, സമീപ പ്രദേശങ്ങളിലെ വനിതകൾക്കായി പത്രങ്ങൾ ഉപയോഗിച്ച് പേപ്പർ ബാഗ് നിർമാണ പരിശീലന ശിൽപശാലയും സംഘടിപ്പിച്ചു. അതോടൊപ്പം, സന്താരി റിവർസ്കേപ്‌സ് കുപ്പപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കും വൃക്ഷത്തൈകൾ കൈമാറി.

“കൂട്ടായ പ്രവർത്തനങ്ങളിലൂടെ നല്ല മാറ്റങ്ങൾ സാധ്യമാണെന്ന സന്ദേശമാണ് ലോക പരിസ്ഥിതി ദിനം നൽകുന്നത്. ഈ സംരംഭങ്ങളിലൂടെ വിദ്യാർഥികളെയും പ്രാദേശിക സമൂഹത്തെയും ജീവനക്കാരെയും കൂടുതൽ സുസ്ഥിരമായ ജീവിതശൈലികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” സാന്താരി റിസോർട്ട്സിന്റെ ചീഫ് എക്സ്പീരിയൻസ് ഓഫീസർ അരവിന്ദ് ഗംഗാധരൻ പറഞ്ഞു.