Home » Blog » kerala Mex » റാഡിസണ്‍ ഹോട്ടല്‍ – എംബിഡി ഗ്രൂപ്പ് സഹകരണത്തിന് തുടക്കം
IMG-20260224-WA0029

കൊച്ചി: റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ ആഡംബര ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡുകളായ റാഡിസണ്‍ കളക്ഷനും റാഡിസണ്‍ റെഡും ഇന്ത്യയിലുടനീളം ശക്തമാക്കാനായി റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പും എംബിഡി ഗ്രൂപ്പും ദീര്‍ഘകാല മാസ്റ്റര്‍ ഫ്രാഞ്ചൈസി ധാരണയില്‍ ഏര്‍പ്പെട്ടു.

റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ ആഗോള ബ്രാന്‍ഡ് മികവും എംബിഡി ഗ്രൂപ്പിന്റെ വികസന, പ്രവര്‍ത്തന മേഖലകളിലെ മികവും സംയോജിപ്പിച്ച് രാജ്യത്ത് ആഡംബര, ലൈഫ്‌സ്റ്റൈല്‍ മേഖല വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഉടനീളമുള്ള റാഡിസണ്‍ കളക്ഷന്‍ എംബിഡി, റാഡിസണ്‍ റെഡ് എംബിഡി എന്നിങ്ങനെ 50 കോ-ബ്രാന്‍ഡഡ് ഹോട്ടലുകളുടെ വികസനം എംബിഡി ഗ്രൂപ്പ് നിര്‍വഹിക്കും.

റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന നോയ്ഡയിലെ ആദ്യ പഞ്ച നക്ഷത്ര ഹോട്ടലായ റാഡിസണ്‍ ബ്ലൂ എംബിഡി ഹോട്ടല്‍ റാഡിസണ്‍ കളക്ഷന്‍ എംബിഡി ആക്കി മാറ്റി ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും.