Home » Blog » kerala Mex » എസ്. വിദ്യാശങ്കര്‍ ഹയാത്ത് ഹ്യൂമന്‍ റിസോഴ്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ്
IMG-20260216-WA0046

കൊച്ചി: എസ്. വിദ്യാശങ്കറിനെ ഹയാത്തിന്റെ ഇന്ത്യ, സൗത്ത്‌വെസ്റ്റ് ഏഷ്യ ഉള്‍പ്പെടുന്ന മേഖലയുടെ ഹ്യൂമന്‍ റിസോഴ്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റായി നിയമിച്ചു.

ഹോസ്പിറ്റാലിറ്റി രംഗത്ത് 23 വര്‍ഷത്തിലധികം പരിചയമുള്ള വിദ്യാശങ്കര്‍, അതില്‍ ഇരുപത് വര്‍ഷത്തിലധികം ഹയാത്തിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ്. പുതിയ ചുമതലയില്‍, ഇന്ത്യയും സൗത്ത്‌വെസ്റ്റ് ഏഷ്യയും ഉള്‍പ്പെടുന്ന മേഖലയിലെ മാനവ വിഭവ ശേഷി തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും.

ഇതിന് മുമ്പ് അദ്ദേഹം ഏരിയ ഡയറക്ടര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സസായി പ്രവര്‍ത്തിച്ചു. ആ സ്ഥാനത്ത് ആറു സംസ്ഥാനങ്ങളിലായി 18 ഹോട്ടലുകളുടെ എച്ച്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ഹോട്ടല്‍ ജനറല്‍ മാനേജര്‍മാരുമായും എച്ച്ആര്‍ ട്രെയിനിംഗ് ടീമുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് അദ്ദേഹത്തിനുള്ളത്.

മുംബൈ സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും നെറൂളിലെ എസ്‌ഐഇഎസ് കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സസും മാര്‍ക്കറ്റിംഗും വിഷയങ്ങളായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്.