Home » Blog » kerala Mex » മൂത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ സംയോജിത അറ്റാദായം 1183.59 കോടി രൂപ
IMG-20260216-WA0044

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപിന്‍റെ പതാകവാഹക സാമ്പത്തിക സേവന കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം 1183.59 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ കൈകാര്യം ചെയ്യുന്ന ആകെ സംയോജിത ആസ്തികള്‍ 64,279.48 കോടി രൂപയാണ്. വളര്‍ച്ചാ ആവേഗം തുടര്‍ന്ന മൂന്നാം ത്രൈമാസത്തില്‍ കമ്പനി 553.23 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 47.73 ശതമാനം വര്‍ധനവാണു കൈവരിച്ചിട്ടുള്ളത്. ത്രൈമാസത്തിലെ വരുമാനം 23.26 ശതമാനം വര്‍ധിച്ച് 2899.29 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ വരുമാനം 7871.83 കോടി രൂപയിലും എത്തിയെന്ന് സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ മാത്രം അറ്റാദായം 1056.65 കോടി രൂപയാണ്. 2025 ഡിസംബര്‍ 31 വരെയുള്ള വരുമാനം 5733.01 കോടി രൂപയിലും എത്തി. കമ്പനിയുടെ ആകെ നിഷ്ക്രിയ ആസ്തികള്‍ 1.34 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.69 ശതമാനവുമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെയാണ് മൂന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ഇവിടെയുള്ള ഓരോ അക്കവും ഓരോ കുടുംബത്തെ ശക്തിപ്പെടുത്തുന്നതാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം ഓരോ സംരംഭത്തേയും പിന്തുണക്കുന്നതും ഓരോ പ്രതീക്ഷകളേയും സഫലീകരിക്കുന്നതും കാണാന്‍ സാധിക്കും. ഉത്തരവാദിത്തത്തോടു കൂടി വളരുന്ന ഒരു സ്ഥാപനമായി തുടരുന്നതിലായിരിക്കും മുന്നോട്ടുള്ള പാതയിലേയും ശ്രദ്ധാകേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റിലുള്ളവരുടെ കഠിനാധ്വാനത്തിലും പ്രതിബദ്ധതയിലും ഉപഭോക്താക്കള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് പ്രവര്‍ത്തന ഫലങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷാജി വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടി. സ്വര്‍ണ പണയ വായ്പകള്‍ മുഖ്യമായി തുടരുമ്പോഴും തങ്ങള്‍ എംഎസ്എംഇ വായ്പകള്‍, ഡിജിറ്റല്‍ വായ്പാ പദ്ധതികള്‍, സമ്പാദ്യം, സുരക്ഷ എന്നിവയിലും സാന്നിധ്യം ശക്തമാക്കുകയാണ്. നിലവില്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ 98 ശതമാനവും ഡിജിറ്റല്‍ രീതികളിലൂടെയാണ് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ് 72 ലക്ഷം ഡൗണ്‍ലോഡുകളോടെ രാജ്യവ്യാപകമായി ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുകയാണെന്നും ഷാജി വര്‍ഗ്ഗീസ് പറഞ്ഞു.