Home » Blog » kerala Mex » പോലീസ് ഓഫീസർ വേഷത്തിൽ സായ് ധൻസികയുടെ ആക്ഷൻ ത്രില്ലർ ‘യോഗി ഡാ’; ഫെബ്രുവരി 06ന് വേൾഡ് വൈഡ് ആയി തിയേറ്ററുകളിൽ എത്തും..
IMG-20260205-WA0060

തെന്നിന്ത്യൻ താരം സായ് ധൻസിക കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘യോഗി ഡാ’ ഫെബ്രുവരി ആറിന് വേൾഡ് വൈഡ് റിലീസിന് തയ്യാറെടുത്തു. പേരൺമൈ, പരദേശി, കബാലി, സോളോ, ഐന്ധം വേദ എന്നിവയിലൂടെ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടിയാണ് സായ് ധൻസിക. ശ്രീ മോണിക്ക സിനി ഫിലിംസിൻ്റെ ബാനറിൽ വി.സെന്തിൽ കുമാർ നിർമിച്ച് നവാഗതനായ ഗൗതം കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികാ കേന്ദ്രീകൃതമായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സംവിധായകൻ സിബി മലയിലിന്റെയും, ചക്രി ടോലെറ്റിയുടെയും അസോസിയേറ്റായി പ്രവർത്തിച്ച ഗൗതം കൃഷ്ണ ഒരുക്കുന്ന ചിത്രത്തിൽ പ്രമുഖ ബോളിവുഡ് നടൻ കബീർ ദുഹാൻ സിംഗ്, സായാജി ഷിൻഡെ, മനോബാല, എസ്തർ, രാജ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലെ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രശസ്തനാണ് കബീർ.

ലൂസിഫർ, സാധു മിറാൻഡ തുടങ്ങിയ തമിഴ് ചിത്രങ്ങളുൾപ്പെടെ 50-ലധികം മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകിയ സംഗീതസംവിധായകൻ ദീപക് ദേവ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. തവസി, നരസിംഹ തുടങ്ങിയ ചിത്രങ്ങൾക്ക് മുമ്പ് ഛായാഗ്രഹണം നിർവഹിച്ച എസ്‌കെ‌എ ഭൂപതിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്, എഡിറ്റിംഗ് ജി. ശശികുമാറാണ്. വിവേകം, സിരുത്തൈ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ ആക്ഷൻ കൊറിയോഗ്രാഫർ കെ. ഗണേഷ് കുമാർ ഈ ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്യുന്നു. ജി.എസ്. ആനന്ദൻ കലാ സംവിധായനാവുന്ന ചിത്രത്തിലെ ഗാനങ്ങൾ കംമ്പോസ് ചെയ്തിരിക്കുന്നത് അശ്വമിത്രയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയ ‘യോഗി ഡാ’ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, ഡിസൈൻസ്: മാജിക് മൊമെൻറ്സ് & പവൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, റിയാസ് അഹമ്മദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

/**for adding 05-02-2026*/