Home » Blog » kerala Mex » ലഹരി വിമുക്ത സേഫ് കേരളം; പിന്തുണയുമായി ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ്
IMG-20260205-WA0006

കേരളത്തില്‍ ലഹരി ഉപയോഗിക്കാത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള സംസ്ഥാന വ്യാപക സേഫ് കേരളം പദ്ധതിയെ എസ്എഫ്പിഐ പിന്തുണയ്ക്കുന്നു

തൃശൂര്‍: കേരളത്തിലുടനീളമുള്ള 75 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കുന്നതിനായുള്ള ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ സേഫ് കേരളം പദ്ധതിയില്‍ ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ് (എസ്എഫ്പിഐ) പങ്കാളികളാകുന്നു.

മയക്കുമരുന്ന് ഉപഭോഗത്തില്‍നിന്നും കുട്ടികളേയും യുവാക്കളേയും സംരക്ഷിക്കാനുള്ള നിര്‍ണായകമായ നീക്കത്തില്‍ കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സിവിന്റെ (എസ്എഫ്പിഐ) ധനസഹായത്തോടെ നോളജ് പാര്‍ട്ണറായ ഫോര്‍ത്ത് വേവ് ഫൗണ്ടേഷനുമായി ചേര്‍ന്ന് മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കുന്നതിനായുള്ള സംസ്ഥാന വ്യാപക പദ്ധതിക്ക് അനുമതി നല്‍കി. ഈ നൂതന സംരംഭം സുരക്ഷിതവും ആരോഗ്യകരവുമായ തലമുറയെ വാര്‍ത്തെടുക്കാനുള്ള കേരളത്തിന്റെ ധീരമായ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടുകയും സുരക്ഷിതമായ മാതൃകാ പഞ്ചായത്തുകളെ സൃഷ്ടിക്കുന്ന ഒരു ബഹുപങ്കാളിത്ത സമീപനത്തിലൂടെ മയക്കുമരുന്ന് രഹിത ഭാവിയിലേക്ക് യുവാക്കളെ നയിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ അധികമായി കേരളത്തില്‍ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ നേതൃത്വത്തിനുള്ള വ്യക്തമായ അംഗീകാരമാണ് ‘സേഫ് കേരളം’ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കേരളമെമ്പാടും പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ എല്‍എസ്ജിഡി മാതൃക കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി സുരക്ഷിതവും സുസ്ഥിരവും മയക്കുമരുന്ന് രഹിതവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വലുതാക്കാവുന്നതും പകര്‍ത്താവുന്നതും തെളിവ്-അധിഷ്ഠിതവും കമ്മ്യൂണിറ്റി-നയിക്കുന്നതുമായ ചട്ടക്കൂട് ആണ്.

മൂരിയാടിലെ സേഫ് കേരളം കുട്ടികള്‍ക്കും യുവാക്കള്‍ക്കുമുള്ള മയക്കുമരുന്ന് രഹിത സാഹചര്യത്തിലെ ദീപസ്തംഭമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി, മൂരിയാട് ഗ്രാമപഞ്ചായത്ത് മൂന്ന് തന്ത്രപരമായ ഘട്ടങ്ങളിലൂടെ 6,000-ല്‍ അധികം വീടുകളില്‍ സേഫ് കേരളം നടപ്പിലാക്കി.

സാമൂഹിക പരിഷ്‌കരണത്തിനുള്ള പഞ്ചായത്തിന്റെ നൂതനവും കമ്മ്യൂണിറ്റി അധിഷ്ഠിതവുമായ സമീപനത്തിലൂടെ ടൂറിസ്റ്റ് കേന്ദ്രമായി രൂപാന്തരം വരുത്തിയ പോത്തുംചിറയില്‍ നാട്ടുകാരായ 3,500 പേര്‍ മനുഷ്യ ചങ്ങല രൂപീകരിച്ച് മൂരിയാടിനെ സംരക്ഷിക്കുന്നതിനുള്ള പരസ്യപ്രതിജ്ഞയെടുത്തത് ആണ് ഈ പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തിലെ പ്രധാന നേട്ടം. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായ ജോസ് ജെ ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയത്. ഇപ്പോള്‍ അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗമാണ്.

വിവിധ പങ്കാളികള്‍ക്കൊപ്പം ചേര്‍ന്നാണ് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കുടുംബശ്രീ 500 കൂട്ടായ്മകള്‍ നടത്തിയപ്പോള്‍ ഗ്രാമസഭാ വാര്‍ഡംഗങ്ങള്‍ 50 മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കുന്ന പദ്ധതികള്‍ നടപ്പിലാക്കി. ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളും ഒരു സ്വകാര്യം സ്‌കൂളും വിദ്യാര്‍ത്ഥി ശാക്തീകരണപദ്ധതി, അധ്യാപക പരിശീലനം, സുരക്ഷാ വിശകലനം എന്നിവയിലൂടെ മുഴുവന്‍ സ്‌കൂളിലും വികസന പരിപാടി നടത്തി. ഐസിഡിഎസ്, എംജിഎന്‍ആര്‍ഇജിഎ, ഹരിതകര്‍മസേന, മറ്റ് പ്രധാനപ്പെട്ട പഞ്ചായത്ത് തല സംഘങ്ങള്‍ എന്നിവയുടെ ശേഷിവര്‍ദ്ധിപ്പിച്ചത് മൂരിയാടിന്റെ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ മയക്കമരുന്ന് വിരുദ്ധ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിലേക്ക് നയിച്ചു.

സുസ്ഥിരവും ഫലപ്രദവുമായ ലഹരി വിരുദ്ധ പരിപാടികളിലൂടെ മൂരിയാടിനെ മികച്ച മാതൃകാ സേഫ് ഗ്രാമമായി രൂപാന്തരപ്പെടുത്തിയതിന് നേതൃത്വം നല്‍കിയ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഡയാന വിന്‍സെന്റിനെ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ആദരിച്ചു. ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ വേണ്ട പദ്ധതയിലൂടെ അഞ്ച് വര്‍ഷത്തെ സേഫ്റ്റി (സബ്സ്റ്റന്‍സ് അബ്യൂസ് ഫ്രീ ടീം യൂത്ത്) പദ്ധതി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ (ഓട്ടോണമസ്) നടപ്പിലാക്കി. എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പദ്ധതി മുക്തിയും നടപ്പിലാക്കി. ഈ പദ്ധതി യുവാക്കളെ അറിവുള്ളവരാക്കുകയും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ത്വരയില്‍നിന്നും മാറിനില്‍ക്കാനുള്ള ആത്മവിശ്വാസം നല്‍കുകയും, സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു.

ലഹരി വിമുക്ത കാമ്പസ് സാഹചര്യം വളര്‍ത്തിയെടുക്കുന്നതിന്റെ ഫലം സ്ഥാപനത്തിന് പുറത്തേക്കും നീളും. യുവ നേതൃത്വത്തെ സംഘടിപ്പിക്കുകയും സമീപ സമൂഹങ്ങളില്‍ കുട്ടികളേയും യുവാക്കളേയും പ്രചോദിതരാക്കുകയും ചെയ്യും.

എസ്എഫ്പിഐയുടെ പിന്തുണയോടെ, ഇന്ത്യയുടെ അടുത്ത തലമുറയ്ക്കായി സുരക്ഷിതവും ലഹരി വിമുക്തവുമായ ഭാവിയെ എങ്ങനെ ഫിലാന്ത്രോപ്പിയുടേയും സര്‍ക്കാരിന്റേയും കമ്മ്യൂണിറ്റികളുടേയും സഹകരണത്തോടെ നടപ്പിലാക്കാമെന്ന് ഇത് കാണിക്കുന്നു.
സേഫ് കേരളം ദേശവ്യാപകമായി നടപ്പിലാക്കാവുന്ന ഒരു രൂപരേഖയായി മാറി.