Home » Blog » kerala Mex » കിംസ്‌ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
IMG-20260205-WA0001

തിരുവനന്തപുരം, ഫെബ്രുവരി 04, 2026: കുട്ടികളിലെ വികസന, പെരുമാറ്റ, പഠന വൈകല്യങ്ങൾ വിലയിരുത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും ആറ്റിങ്ങൽ കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും കുടുംബങ്ങൾക്കും സമഗ്രമായ പിന്തുണ ഉറപ്പാക്കുന്നതിനായി വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ഇവിടെ പിന്തുടരുക.

ഡെവലപ്‌മെന്റൽ പീഡിയാട്രിക്സിൽ കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ഇടപെടലുകൾ നടത്തുന്നത് അവരുടെ ഭാവിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഡോ. സഹദുള്ള പറഞ്ഞു. കേവലം ചികിത്സ എന്നതിലുപരി ഓരോ കുട്ടിയുടെയും വളർച്ചയുടെ ഘട്ടങ്ങൾ മനസ്സിലാക്കി മികച്ച പിന്തുണ നൽകാനാണ് ഈ വിഭാഗം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കിംസ്‌ഹെൽത്ത് ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബാബു ജോർജിന്റെ നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക. ഡെവലപ്‌മെന്റൽ പീഡിയാട്രിക് കൺസൾട്ടേഷൻ, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സൈക്കോളജിക്കൽ കൗൺസിലിംഗ്, ബിഹേവിയറൽ തെറാപ്പി, ഡെവലപ്‌മെന്റൽ തെറാപ്പി, അക്കാദമിക് സപ്പോർട്ട് തുടങ്ങിയ നിരവധി സേവനങ്ങൾ ഇവിടെ ലഭിക്കുന്നതാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് ക്ലിനിക് പ്രവർത്തിക്കുക.

കിംസ്‌ഹെൽത്ത് ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബാബു ജോർജ് സ്വാഗതം ആശംസിച്ചു. ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ. ദീപ ബിനോദ് നന്ദി രേഖപ്പെടുത്തി.

***

ഫോട്ടോ ക്യാപ്ഷൻ: ആറ്റിങ്ങൽ കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ക്ലിനിക്ക് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം ചെയ്യുന്നു. കിംസ്‌ഹെൽത്ത് ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ. ദീപ ബിനോദ്, കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്റേഴ്സ് ക്ലസ്റ്റർ മാനേജർ സുധീർ മുഹമ്മദ്, കിംസ്‌ഹെൽത്ത് ഓപ്പറേഷൻസ് ഡിജിഎം ജേക്കബ് മാത്യു, കിംസ്‌ഹെൽത്ത് സിഇഒ ജെറി ഫിലിപ്പ്, കിംസ്‌ഹെൽത്ത് ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബാബു ജോർജ് എന്നിവർ സമീപം

/**for adding 05-02-2026*/