Home » Blog » kerala Mex » ഷവോമി ഇന്ത്യ റെഡ്മി നോട്ട് 15 5ജിയും റെഡ്മി പാഡ് 2 പ്രൊയും ഇന്ത്യയിൽ അവതരിപ്പിച്ചു
IMG-20260109-WA0001

കൊച്ചി :ഷവോമി ഇന്ത്യ റെഡ്മി നോട്ട് 15 5ജി സ്മാർട്ട്ഫോണും റെഡ്മി പാഡ് 2 പ്രൊ ടാബ്ലറ്റും ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രകടനം, ദീർഘായുസ്, സമ്പൂർണ വിനോദാനുഭവം എന്നിവക്ക് മുൻഗണന നൽകുന്ന മിഡ്-പ്രീമിയം ശ്രേണിയിലാണ് പുതിയ ഉൽപ്പന്നങ്ങൾ. റെഡ്മി നോട്ട് 15 5ജിയ്ക്ക് 108എംപി ഒഐസ് ക്യാമറ, , സ്‌നാപ്ഡ്രാഗൺ 6 ജൻ 3 പ്രോസസർ, ഐപി66 റേറ്റിംഗ്, 5520 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

റെഡ്മി പാഡ് 2 പ്രൊ യിൽ, സ്‌നാപ്ഡ്രാഗൺ 7എസ് ജൻ 4 ചിപ്‌സെറ്റ്, ഡോളബി അറ്റമോസ് പിന്തുണയുള്ള ക്വാഡ് സ്പീക്കറുകൾ, 12000എംഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു ഡിവൈസുകളും ഷാവോമി ഹൈപ്പർ ഒ എസ് 2ൽ പ്രവർത്തിക്കുന്നു. റെഡ്മി നോട്ട് 15 5ജി യുടെ വില ₹22,999 മുതലും റെഡ്മി പാഡ് 2 പ്രൊയുടെ വില ₹24,999 മുതലും ആരംഭിക്കുന്നു.