Your Image Description Your Image Description

മൂന്നാർ – സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻകാല സാരഥികളുടെ സംഗമം മൂന്നാർ ബെൽ മൗണ്ട് ഹോട്ടലിൽ നടന്നു. കെ. പി. സി. സി. വൈസ് പ്രസിഡന്റ്‌ എ. കെ. മണി എക്സ്. എൽ. എ. സംഗമം ഉൽഘാടനം ചെയ്തു. കേരളത്തിലെ സഹകരണ വകുപ്പിൽ കഴിഞ്ഞ 9. വർഷമായി ഒരേ കസേരയിൽ ഇരുന്ന് കൊണ്ട് സഹകരണ മേഖല നശിപ്പിക്കുന്ന ചില എൻ. ജി. ഒയുണിൻ ജീവനക്കാരെ അടിയന്തരമായി സ്വലം മാറ്റം നൽകണമെന്ന് എ. കെ. മണി സഹകരണ മന്ത്രിയോട് ആവശ്യപെട്ടു.

കേരളത്തിലെ ഏറ്റവും മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള കേരള സർക്കാർ, നബാർഡ് , കേരള ബാങ്ക് എന്നി അവാർഡ്കൾ കരസ്ഥമാക്കിയ മറയുർ സർവീസ് സഹകരണ ബാങ്കിനുള്ള ആദരവ് ബാങ്ക് പ്രസിഡന്റ്‌ ആൻസി ആന്റണി , സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ എന്നിവർക്ക് എ. കെ. മണി എക്സ്. എൽ. എ. സംഘടനയുടെ ആദരവ് നൽകി ആദരിച്ചു. മികച്ച സാമൂഹിക പ്രവർത്തന മികവിനും , അഗ്രി കാർഷിക പ്രവർത്തനം, അഗ്രി ഓപ്പൺ മാർക്കറ്റ് തുടങ്ങിയ അനേകം സാമൂഹിക പ്രവർത്തനങ്ങൾക്ക് സമർത്വമായ നേതൃത്വം നൽകിയതിനാണ് ബാങ്ക് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർക്ക് ആദരവ് നൽകിയത്.
വൈസ് പ്രസിഡന്റ്‌ ചാൾസ് ആന്റണിയുടെ അധ്യഷതയിൽ ജനറൽ സെക്രട്ടറി സാബു പി. വാഴയിൽ മറയുർ ബാങ്ക് പ്രസിഡന്റ്‌ ആൻസി ആന്റണി, സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ , ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ വിജയ കുമാർ, എൻ. സ്വാമി നാഥൻ, ജോഷ്വാ മാത്യു,കെ. എസ്. മോഹനൻ, കെ. കെ. മനോജ്‌ , ജേക്കബ് പോൾ, അശോകൻ കുറുങ്ങ പള്ളി, കെ. കെ. സുദേവൻ, എം. ഭവാനി , ശിവസുന്ദരൻ , എം. എം. ജോസഫ് , റെജി വി. ജെ , ആർ. രാജൻ, ജോർജ് ഫിലിപ് , പി. ഡി. പീറ്റർ, വി. സതീശൻ, രുദ്ര കുമാരി, ഷിജി. കെ. നായർ എന്നിവർ പ്രസംഗിച്ചു.

Related Posts