മഞ്ഞപ്ര: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോജി എം. ജോണിൻ്റെ വിജയത്തിനായി കൊച്ചുമക്കൾ ഉൾപ്പെടെ പ്രചാരണ രംഗത്ത്.മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ചിഞ്ചു ജിജോൻ്റെ മൂന്ന് കൊച്ചുമക്കളും ഭർത്താവും അടങ്ങുന്ന കുടുംബമാണ് യുഡിഎഫിനായി പ്രചാരണ രംഗത്ത് ഉള്ളത്.
മഞ്ഞപ്ര ഗവ. ഹൈസ്കൂൾ ബൂത്തിൻ്റെ പരിധിയിൽ വരുന്ന വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് വോട്ടർമാരെ അത്ഭൂതപ്പെടുത്തുന്ന ഈ പ്രചാരണ രീതി കൊണ്ട് ശ്രദ്ധേയമാകുന്നത്. വാർഡ് ജനപ്രതിനിധിയുടെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും അടങ്ങുന്ന യുഡിഎഫ് ടീമിൽ ഇവരെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജു ഈ രാളി, സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ജോമോൻ ദേവസി, കുട്ടികളുടെ മാതാവും ഗ്രാമ പഞ്ചായത്തംഗവുമായ ചിഞ്ചു ജിജോ,യുഡിഎഫ് നേതാക്കളായ പി. വി ജോബി, ഷൈബി പാപ്പച്ചൻ,ദിനു ജോർജ്, ബാബു പൂണോളി, ജിജോ മാണിക്കത്താൻ എന്നിവരടങ്ങുന്ന യുഡിഎഫ് ടീമാണ് പ്രചാരണത്തിന് ഉണ്ടായത്.മഞ്ഞപ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിക്കുന്ന കുട്ടികൾ.
