Home » Blog » kerala Mex » വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ പൂർണ്ണമായും പിൻവലിക്കണം: ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ
IMG-20260402-WA0058

കോട്ടയം – വിദേശ നിയന്ത്രണ ഭേദഗതി ( FCRA) ബിൽ പൂർണ്ണമായും പിൻവലിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ( CCF ) പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും അയച്ച നിവേധനത്തിൽ ആവശ്യപെട്ടു. സാമൂഹിക സേവന മേഖലകളിൽ ആധുര സേവനങ്ങളും , വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സംഭാവനകൾ ആണ്.

ഭേദഗതി ബിൽ ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന മൗലിക അവകാശങ്ങളുടെ നീതി നിഷേധമാണ്. പല ന്യൂനപക്ഷ സമുദായത്തിന്റെയും, സന്നദ്ധ സംഘടനകളുടെയും എഫ്. സി. ആർ. എ. അക്കൗണ്ടുകൾ ഇപ്പോൾ തന്നെ പുതുക്കി നല്കാത്ത സാഹചര്യം ഉണ്ട്.
നിയമ വിരുദ്ധമായ വിദേശ ഫണ്ട്‌ തടയുന്നതിനുള്ള സംവിധാനം ശക്തമാക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യൻ മത വിഭാഗങ്ങൾ നല്ല രീതിയിൽ നിലവിലുള്ള നിയമങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്ന മത സ്ഥാപനങ്ങളുടെയും, ഒട്ടേറെ എൻ. ജി. ഒ കൾ നടത്തുന്ന സ്ഥാപനങ്ങളുടെയും പ്രവർത്തനം തളർത്താൻ മാത്രമേ ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ കൊണ്ട് കഴിയു.
ഇന്ത്യയിലെ 16000. ത്തിൽപരം സംഘടനകളും, മത സ്ഥാപനങ്ങളുമാണ് വിദേശ സഹായം ലഭ്യമാക്കുന്നത്. ഈ വിദേശ സഹായം കൊണ്ട് സാമൂഹിക സേവനത്തിന് ലഭിക്കുന്ന ഫണ്ടുകൾ പോലും തെറ്റായി വ്യാഖ്യാനം നടത്തി അക്കൗണ്ടുകൾ മരവിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
സാമൂഹിക സേവനത്തിനും, വിദ്യാഭ്യാസത്തിനും വിദേശ സംഭാവന ഉപയോഗിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി ന്യൂനപക്ഷ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. ന്യൂനപക്ഷങ്ങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്ന അസഹിഷ്ണുത ഒഴിവാക്കി രാജ്യത്തിന്റെ വളർച്ചയിൽ ഒരു മതവിഭാഗത്തെയും ഒഴിവാക്കാതെ എല്ലാവർക്കും ഇന്ത്യയിൽ ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകി മുന്നോട്ട് പോകുവാൻ കേന്ദ്രസർക്കാർ നടപടി എടുക്കാൻ തയ്യാറാകണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ പ്രസിഡന്റ്‌ ഇൻ – ചാർജ് ബെന്നി കോട്ടപ്പുറം , ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർ പ്രധാന മന്ത്രിയോടും , കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപെട്ടു.

ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (Reg. No. KTM /TC / 147/2025) വേണ്ടി,

ജോഷ്വാ മാത്യു
ജനറൽ സെക്രട്ടറി
Ph. 8921262525

കോട്ടയം
02.04.2026.