കൊച്ചി: സ്‌കോഡ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ മികച്ച വില്‍പന വളര്‍ച്ച 2026-ലും തുടരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 20,028 കാറുകള്‍ വിറ്റു. ഇത് എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസികാ വില്‍പനയാണ്.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 17,138 കാറുകളാണ് വിറ്റിരുന്നത്. 17% വളര്‍ച്ചയാണ് ഈ വര്‍ഷം ജനുവരി- മാര്‍ച്ച് കാലയളവില്‍ സ്‌കോഡ ഇന്ത്യ നേടിയത്.
സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പ്രകടനത്തിന് ചുക്കാന്‍ പിടിക്കുന്നത് കൈലാഖ് ആണ്. ഇന്ത്യന്‍ വിപണിയില്‍ 50,000-ല്‍ അധികം യൂണിറ്റുകള്‍ എന്ന നാഴികകല്ല് കൈലാഖ് നേടിയിരുന്നു. കൈലാഖിനുവേണ്ടിയുള്ള ശക്തവും സ്ഥിരതയാര്‍ന്നതുമായ ഡിമാന്‍ഡ് തുടരുകയാണ്. കൂടാതെ, പുതിയ കുഷാഖും സ്ലാവിയയില്‍നിന്നുള്ള സുസ്ഥിരമായ പിന്തുണയും പ്രീമിയം എസ് യു വി സെഗ്മെന്റില്‍ കോഡിയാഖിനുള്ള ഡിമാന്‍ഡും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വളര്‍ച്ചയെ ഈ വര്‍ഷം മുന്നോട്ട് നയിക്കുന്നു.
