Home » Blog » kerala Mex » രാജ്യത്തെ 71 ശതമാനം പേരും തങ്ങളുടെ ഏറ്റവും വിലമതിക്കുന്ന നിമിഷങ്ങള്‍ ചെലവഴിക്കുന്നത് ലിവിങ് റൂമിലെന്ന് ഇന്‍റീരിയോ ബൈ ഗോദ്റെജ് സര്‍വ്വേ
IMG-20260401-WA0049

കൊച്ചി: വീടുകളിലും ജോലി സ്ഥലത്തും വൈകാരികമായി മികച്ച രീതിയില്‍ തുടരുന്നതിനെ കുറിച്ചും ആധുനീക ഇന്ത്യന്‍ ഉപഭോക്താക്കളുടെ സൗകര്യങ്ങളെ കുറിച്ചും മുന്‍നിര ഫര്‍ണീച്ചര്‍ ബ്രാന്‍ഡ് ആയ ഇന്‍റീരിയോ ബൈ ഗോദ്റെജ് നടത്തിയ മോമെന്‍റ്സ് ദാറ്റ് മാറ്റര്‍് സര്‍വ്വേ ഫലങ്ങള്‍ പുറത്തു വിട്ടു. ഉറക്കം, ഭക്ഷണം പാകം ചെയ്യല്‍, വ്യക്തിപരമായ സമയം തുടങ്ങിയ സ്ഥിരം പതിവുകള്‍ ലിവിങ് റൂമുകളില്‍ എത്രത്തോളം കേന്ദ്രീകൃതമായിരിക്കുന്നു എന്നു പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ആധുനീക ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടെയുള്ള സന്തുലനത്തിനു സഹായകമായ വൈകാരികമായ ഇടമെന്ന ഇന്ത്യന്‍ വീടുകളുടെ സ്ഥാനം വര്‍ധിച്ചു വരികയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ബെഡ്റൂമുകള്‍ വൈകാരികമായി ഏറെ പ്രധാനപ്പെട്ടതാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും സൗകര്യങ്ങള്‍, പുനരുജ്ജീവനം, വിശ്രമം എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കുന്നു. തങ്ങളുടെ സ്വന്തം കിടക്കയില്‍ ഉറങ്ങുമ്പോഴാണ് ഏറ്റവും വിലയേറിയ ഭവന നിമിഷങ്ങള്‍ ലഭിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും ചൂണ്ടിക്കാട്ടി. അടുക്കള കേവലം ജോലി ചെയ്യാനുള്ള ഇടം എന്നതില്‍ നിന്നു മാറി വൈകാരികമായ. ഒരിടമായി മാറുകയാണ്. നഗരത്തിന്‍റെ തിരക്കില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഇടങ്ങളായി ബാല്‍ക്കണികള്‍ മാറുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.

മോമന്‍റ്സ് ദാറ്റ് മാറ്റര്‍ എന്ന പഠനം കേവലം ഗവേഷണത്തില്‍ ഉപരിയായ ഒന്നാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഇന്‍റീരിയോ ബൈ ഗോദ്റെജ് സീനിയര്‍ വൈസ് പ്രസിഡന്‍റും കണ്‍സ്യൂമര്‍ ബിസിനസ് മേധാവിയുമായ ഡോ. ദേവ് നാരായണ്‍ സര്‍ക്കാര്‍ പറഞ്ഞു. ഭാവിയിലെ വീടുകളുടേയും ജോലി സ്ഥലങ്ങളുടേയും ഡിസൈന്‍ സംബന്ധിച്ച ഇന്ത്യന്‍ ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകള്‍ ഈ പഠനത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.