ദേശീയ വാർത്ത, മാർച്ച് 24, 2026: ഡിജിറ്റൽ ഇമേജിംഗ് സൊല്യൂഷൻസ് രംഗത്തെ മുൻനിര കമ്പനിയായ കാനോൺ ഇന്ത്യ, ലേസർ കോപ്പിയർ അടിസ്ഥാനത്തിലുള്ള കളർ, മോനോ, ഓവർഓൾ MFP സെഗ്മെന്റുകളിൽ 10 വർഷം വർഷവും തുടർച്ചയായി No.1 സ്ഥാനത്ത് നിലനിൽക്കുന്നുവെന്ന് IDC വേൾഡ്‌വൈഡ് ക്വാർട്ടർലി ഹാർഡ്‌കോപ്പി പെരിഫറൽസ് ട്രാക്കർ Q4 2025 റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-ൽ കാനോൺ ഇന്ത്യ 31.9% മാർക്കറ്റ് ഷെയർ നേടി, എല്ലാ സെഗ്മെന്റുകളിലും ഒന്നാം സ്ഥാനത്ത് എത്തി. ഉയർന്ന നിലവാരമുള്ള, കാര്യക്ഷമവും ഇന്റഗ്രേറ്റഡ് ആയ പ്രിന്റിംഗ് സൊല്യൂഷനുകൾക്കുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കാനോൺ ഇന്ത്യയുടെ ശ്രമങ്ങൾ, എന്റർപ്രൈസുകൾ, സർക്കാർ സ്ഥാപനങ്ങൾ, MSMEകൾ, കോപ്പി ഷോപ്പ് ഉടമകൾ എന്നിവരുടെ വിശ്വാസം നേടാൻ സഹായിച്ചു.
