മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ – കുരിശുമുടിയിൽ വിശുദ്ധവാരം മുതൽ ഏകീകൃത ലഭ്യമാകണമെന്ന് വിശ്വാസ കൂട്ടായ്മ മേഖല നേതൃയോഗം ആവശ്യപ്പെട്ടു.വിവിധ രൂപതകളിൽ നിന്ന് മലയാറ്റൂർ പൊൻ മല കയറാൻ എത്തുന്ന അനേകം വിശ്വാസികൾക്ക് സഭയുടെ ഔദോഗിക കുർബാന ലഭ്യമാക്കണമെന്ന് വിശ്വാസ കൂട്ടായ്മ സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഭയുടെ വിവിധ ഇടവകളിൽ നിന്ന് ഇവിടെ എത്തുന്ന പുരോഹിതർക്ക് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സൗകര്യം ഒരുക്കണം.
സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മലയാറ്റൂർ തീർത്ഥാടനത്തിന് എത്തുന്ന ഓരോ വിശ്വസി യുടെയും അവകാശമാണ്.
വിശ്വാസ കൂട്ടായ്മ മേഖല കൺവീനർ അനി പോൾസൺ അധ്യക്ഷത വഹിച്ചു. ജോണി ചിറയത്ത്, ബിജു നെറ്റിക്കാടൻ, ജോസ് പട്ടാറ, ഷൈബി പാപ്പച്ചൻ, ഡേവീസ് ചൂരമന, പി.ആർ ജോൺസൺ എന്നിവർ പ്രസംഗിച്ചു
