കൊച്ചി : ആമസോൺ പേ വാഹന ഇൻഷുറൻസ് സേവനം വിപുലീകരിച്ച് രാജ്യത്തെ 280 മില്യൺ വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി എർഗോ,ആക്കോ, ഐസിഐസിഐ ലോംബാർഡ് എന്നിവയുമായി ചേർന്നുള്ള പങ്കാളിത്തത്തിലൂടെയാണ് കാർകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടുന്ന ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കുന്നത്.
ആമസോൺ ആപ്പിലൂടെ തന്നെ ഉപഭോക്താക്കൾക്ക് വാഹന രജിസ്ട്രേഷൻ നമ്പർ നൽകി ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇൻഷുറൻസ് പോളിസി വാങ്ങാം. ഇരുചക്ര വാഹനങ്ങൾക്ക് ഫിസിക്കൽ ഇൻസ്പെക്ഷൻ ആവശ്യമില്ലാത്ത ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പോളിസി നൽകുന്നത്. രാജ്യത്തുടനീളം 9,000-ലധികം നെറ്റ്‌വർക്ക് ഗാരേജുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സൗകര്യവും ലഭ്യമാണെന്ന് Vikas Bansal അറിയിച്ചു. Tier-2, Tier-3 നഗരങ്ങളിലേക്കും ഇൻഷുറൻസ് സേവനം കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
