Home » Top News » Kerala » 5-സ്റ്റാർ റേറ്റിംഗ് നേടി മൂന്നാം തലമുറ ഹോണ്ട അമേസ്
IMG-20251203-WA0032

കൊച്ചി : ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് , തങ്ങളുടെ ഏറ്റവും പുതിയ മൂന്നാം ജനറേഷൻ ഹോണ്ട അമേസ്, ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (Bharat NCAP) മികച്ച വിജയം നേടിയതായി പ്രഖ്യാപിച്ചു. അഡൽറ്റ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 5-സ്റ്റാർ റേറ്റിംഗും, ചൈൽഡ് ഒക്കുപ്പന്റ് പ്രൊട്ടക്ഷനിൽ 4-സ്റ്റാർ റേറ്റിംഗുമാണ് വാഹനം കരസ്ഥമാക്കിയത്

സുരക്ഷയോടുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നതാണ് സുപ്രധാനമായ ഈ നേട്ടം. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നെന്ന സ്ഥാനം ഉറപ്പിക്കുന്നതോടൊപ്പം, സുരക്ഷാ കാര്യത്തിലുള്ള ഹോണ്ടയുടെ ശക്തമായ ബ്രാൻഡ് മൂല്യവും ഇത് ഉറപ്പിക്കുന്നു.