തിരുവനന്തപുരം: എയര്‍ടെല്‍ ഇന്ന് ഉപഭോക്തൃ ദിനം 2026 ആഘോഷിച്ചു. ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി എയര്‍ടെല്ലിന്റെ നേതൃനിരയിലുള്ളര് മുതല്‍ ഫങ്ഷണല്‍ സ്പെഷ്യലിസ്റ്റുകള്‍ വരെയുള്ള ഏകദേശം ഇരുപതിനായിരം എയര്‍ടെല്‍ ജീവനക്കാര്‍ ഫീല്‍ഡില്‍ ഇറങ്ങുകയും ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും കൂടാതെ അവര്‍ ഉപഭോക്താക്കളുമായി സംവദിക്കുകയും ഫീല്‍ഡ് എഞ്ചിനീയര്‍മാര്‍ക്കൊപ്പം പോകുകയും വീടുകളും കടകളും സന്ദര്‍ശിക്കുകയും റീട്ടെയ്ല്‍ കേന്ദ്രങ്ങളിലും സേവന കേന്ദ്രങ്ങളിലും ഉപഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. കമ്പനി ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ട പ്രശ്നങ്ങള്‍ മറകളില്ലാതെ മനസ്സിലാക്കുകയാണ് ഈ പ്രക്രിയയുടെ ലക്ഷ്യം.
‘വളരെശ്രദ്ധയോടെ ശ്രവിക്കാനും സ്വയംവെല്ലുവിളി ഉയര്‍ത്താനും അടിയന്തരമായി പ്രവര്‍ത്തിക്കാനുമുള്ള ഞങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യമേറിയ ഓര്‍മ്മപ്പെടുത്തലാണ് ഉപഭോക്തൃദിനം. അത് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ശാക്തീകരിക്കുകയുകയും അനുഭവങ്ങളെ ലളിതമാക്കുകയും ഓരോ ദിവസവും ഞങ്ങളുടെ ലക്ഷക്കണക്കിനുള്ള ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു,’ ഈ സംരംഭത്തെക്കുറിച്ച് എയര്‍ടെല്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശാശ്വത് ശര്‍മ്മ പറഞ്ഞു.
സ്പാമില്നിന്നും തട്ടിപ്പില്നിന്നുമുള്ള സംരക്ഷണം ലളിതമാക്കിയത് മുതല്‍ എയര്‍ടെല്‍ ആപ്പിലൂടെയുള്ള കൂടുതല്‍ സ്വാഭാവികമായ ഡിജിറ്റല്‍ അനുഭവങ്ങളും പുതുതലമുറ, എഐ-അധിഷ്ഠിത ഉപകരണങ്ങള്‍ എന്നിവയിലേക്ക് വിശാലമായ പ്രവേശനവും അടക്കമുള്ള എയര്‍ടെല്ലിന്റെ പരിഹാരമാര്ഗങ്ങളെയെല്ലാം രൂപപ്പെടുത്തിയത് ഉപഭോക്താക്കളെ ശ്രവിച്ചതിലൂടെയാണ്.
