Home » Blog » Kerala » കേരളത്തിലെ ബംഗ്ലാദേശികളെ അടപടലം പൊക്കും; കേന്ദ്ര ഏജന്‍സികള്‍ രംഗത്ത്; മലയാളം എക്സ്പ്രസ് ബിഗ്‌ ഇംപാക്റ്റ്‌
guest

കഴിഞ്ഞ ആഴ്ച മലയാളം എക്സ്പ്രസ് ഒരു സ്റ്റോറി ചെയ്തിരുന്നു. ഭായിമാരില്‍ പലരും ബംഗ്ലാദേശികള്‍, ഇവരെ കേന്ദ്ര സര്‍ക്കാര്‍ നാടുകടത്തി. ഇവര്‍ക്ക് ഇനി കേരളത്തില്‍ തിരികെ വരാന്‍ കഴിയില്ല എന്നായിരുന്നു സ്റ്റോറി. അതിഥി തൊഴിലാളികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്നു കേരളത്തിലെ മറ്റു മാധ്യമങ്ങള്‍ ഇവിടെ കെട്ടിട നിര്‍മ്മാണ മേഖല സ്തംഭിച്ചു, ലോട്ടറി മേഖല സ്തംഭിച്ചു, ഹോട്ടല്‍ മേഖല സ്തംഭിച്ചു എന്നൊക്കെ പറഞ്ഞാണ് വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ മലയാളം എക്സ്പ്രസ് കേരളത്തില്‍ തമ്പടിച്ച അതിഥി തൊഴിലാളികളില്‍ പലരും ബംഗ്ലാദേശികള്‍ ആയിരുന്നു. എസ്ഐആര്‍ കുരുക്കില്‍ പെട്ടതോടെ ഇവരുടെ പൌരത്വം വെളിയില്‍ വരുകയും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബംഗാളില്‍ നിന്നുള്‍പ്പെടെയുള്ള ഇവരെ ബംഗ്ലാദേശിലേക്ക് തന്നെ തിരികെ അയച്ചു എന്ന് പറഞ്ഞാണ് മലയാളം എക്സ്പ്രസ് സ്റ്റോറി ചെയ്തത്. ഈ സ്റ്റോറിക്ക് ഇംപാക്റ്റ്‌ ഉണ്ടായിരിക്കുന്നു.

കേരളത്തിലുള്ള അതിഥി തൊഴിലാളികളെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ബംഗാള്‍ തിരഞ്ഞെടുപ്പ്, അസം തിരഞ്ഞെടുപ്പ് എന്നൊക്കെ പറഞ്ഞ് കേരളത്തില്‍ നിന്നും പോയ അതിഥി തൊഴിലാളികളില്‍ മുക്കാല്‍ പങ്കും തിരികെ എത്തിയിട്ടില്ല. ഇവരൊക്കെ ബംഗ്ലാദേശികള്‍ ആയിരുന്നോ? എന്തുകൊണ്ട് ഇവര്‍ തിരികെ എത്തിയില്ല എന്നൊക്കെയാണ് അന്വേഷിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഭീകരവിരുദ്ധസ്ക്വാഡ് ആണ് അന്വേഷണം നടത്തുന്നത്.

വ്യാജപൗരത്വ രേഖകള്‍ ചമച്ചും രേഖകള്‍ ഇല്ലാതെയുമാണ്‌ ഇവര്‍ കേരളത്തില്‍ തമ്പടിച്ചത് എന്നുള്ള ഞെട്ടിക്കുന്ന വിവരത്തെക്കുറിച്ചാണ് കേന്ദ്ര അന്വേഷണം. ബംഗ്ലാദേശി പൗരന്മാര്‍ എത്രപേര്‍ കേരളത്തിലുണ്ട് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അതായത് കേരളത്തിലെ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികളുടെ ഗൗരവകരമായ അന്വേഷണത്തിനാണ് ഇപ്പോള്‍ തുടക്കമാകുന്നത്. കേരളത്തിലെ ബംഗ്ലാദേശികളെ അടപടലം പൊക്കാനാണ് കേന്ദ്ര നീക്കം. വോട്ടു ചെയ്യാന്‍ പോയി മടങ്ങി എത്താത്തവര്‍ ആരൊക്കെയെന്നുള്ള വിവരവും ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡുമാണ് പരിശോധിക്കുക. ഇവരെ ആരാണ് കേരളത്തില്‍ എത്തിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. ഇവരെ എത്തിക്കുന്ന ലോബികളും ഏജന്റുമാരും ഉള്‍പ്പെടെയുള്ളവരും കുടുങ്ങും.

ബംഗ്ലാദേശ് പൗരന്മാര്‍ കേരളത്തില്‍ തമ്പടിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ഇതില്‍ അന്വേഷണം നടത്തുകയോ ബംഗ്ലാദേശികളെ കുടുക്കാന്‍ ശ്രമം നടത്തുകയോ ചെയ്തില്ല. എന്നാല്‍ എസ്ഐആര്‍ നിലവില്‍ വന്നതോടെ കേരളത്തില്‍ നിന്നും നിരവധി ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റിലായിട്ടുണ്ട്. മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്തിരുന്ന ഒട്ടേറെ യുവതികളും അറസ്റ്റിലായിട്ടുണ്ട്. ബംഗ്ലാദേശ് പൌരന്മാരില്‍ നിന്നും പിടിച്ചെടുത്തത് വ്യാജ ആധാര്‍ കാര്‍ഡുകളും മറ്റ് രേഖകളുമാണ്. ഇത് സംബന്ധമായ അന്വേഷണമാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചവരിലേക്ക് നീളുന്നത്.

അതിഥി തൊഴിലാളികള്‍ മടങ്ങിവരാത്തത് കെട്ടിട നിര്‍മാണം, ഹോട്ടല്‍, ലോട്ടറി മേഖലകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ ഇവരില്‍ പലരും ബംഗ്ലാദേശികള്‍ ആയിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും ഇവര്‍ക്ക് ഒരു ലോബി കേരളത്തില്‍ അഭയം നല്‍കുകയായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ അത് കണക്കിലെടുക്കാതെ മനപൂര്‍വം വിവരങ്ങള്‍ പൂഴ്ത്തുകയാണ് ചിലര്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വെളിയില്‍ വന്നത്. എന്തൊക്കെ നടപടികള്‍ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.