Home » Blog » Kerala » മമ്മൂട്ടിക്ക് സിപിഎം മടുത്തോ; സതീശന്‍-മമ്മൂട്ടി ബന്ധം ചൂണ്ടിക്കാട്ടി സംശയങ്ങളുമായി സോഷ്യല്‍ മീഡിയ
mammootty

മലയാളികളുടെ പ്രിയ നടനും കൈരളി ചാനല്‍ ചെയര്‍മാനുമായ മമ്മൂട്ടിക്ക് സിപിഎം രാഷ്ട്രീയം മടുത്തോ? ഇതുവരെ അടിമുടി കമ്യൂണിസ്റ്റ് ആയിരുന്നു മമ്മൂക്ക. ഇനിയും അങ്ങനെ തന്നെ ആകണമെന്നാണ് സഖാക്കള്‍ ആഗ്രഹിക്കുന്നതും. പക്ഷെ ആ ആഗ്രഹം ദീര്‍ഘകാലം നീണ്ടു mammootty-vdsatheesan നില്‍ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയങ്ങള്‍ ഉയരുകയാണ്. മമ്മൂട്ടി കോണ്‍ഗ്രസിലേക്ക് ചേക്കാറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നാണ് അണിയറ സംസാരം. സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധമായ ചര്‍ച്ചകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

വിഴിഞ്ഞത്തെ കുഞ്ഞു റിവാനിക്ക് വീട് വച്ച് കൊടുക്കാന്‍ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും തയ്യാറായതോടെയാണ് ഇത് സംബന്ധമായ ചര്‍ച്ചകള്‍ ചൂട് പിടിച്ചത്. വിഴിഞ്ഞം മുല്ലൂർ ഗവ.കെ.വി.എൽ.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് റിവാനി. വീട്‌ െവച്ചു നൽകണമെന്ന റിവാനിയുടെ അഭ്യർഥന ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഈ കാര്യം ഉറപ്പ് നല്‍കിയത്. ഇതോടെ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും മുന്നോട്ടുവരികയായിരുന്നു. ഇവര്‍ സംയുക്തമായി നടത്തുന്ന വിദ്യാമൃതം പദ്ധതിയിൽപ്പെടുത്തിയാണ് വീടുവെച്ചുനൽകുന്നത്. ഇതോടെയാണ് മമ്മൂട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്.

ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ സംശയത്തോടെയാണ് ഈ നീക്കം നോക്കിക്കാണുന്നത്. മമ്മൂട്ടി കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുന്നോ എന്ന സംശയമാണ് ഇവരില്‍ നിന്നും ഉയരുന്നത്. കുറേക്കാലമായി മമ്മൂട്ടിക്ക് സിപിഎമ്മുമായി അകല്‍ച്ച നിലനില്‍ക്കുന്നുണ്ട് എന്ന് ദോഷൈകദൃക്കുകള്‍ സംശയിക്കുന്നുണ്ട്. ഇത്രയും കാലം സിപിഎമ്മിലായിരുന്നിട്ടും ഒരു പോസ്റ്റിലേക്ക് പോലും പരിഗണിച്ചില്ല. രാജ്യസഭാ അംഗമാക്കും എന്ന് സൂചനകള്‍ വന്നെങ്കിലും ഈ സീറ്റ് ജോണ്‍ ബ്രിട്ടാസിനാണ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ചില ചതികള്‍ നടന്നെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്‌ തന്റെ യു ട്യൂബ് ചാനലായ കണ്ടതും കേട്ടതില്‍ പറഞ്ഞത് വിവാദമായിരുന്നു. ഈയിടെ വയനാട് ദുരന്തത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പണിത വീടുകള്‍ കാണാന്‍ പോയ സമയത്ത് തനിക്ക് ഒപ്പം വന്നതിന്റെയും വഴിയൊരുക്കിയതിന്റെ പേരില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയെ മമ്മൂട്ടി ശാസിച്ചിരുന്നു. ഇത് വിവാദമായപ്പോള്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ തന്നെ മമ്മൂട്ടിക്ക് എതിരേ തിരിഞ്ഞിരുന്നു.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഈ പ്രശ്നത്തിലിടപെട്ട് മമ്മൂട്ടിക്ക് സംരക്ഷണവും നല്‍കിയിരുന്നു. സിപിഎമ്മില്‍ ഉറച്ച് നിന്നിട്ടും അര്‍ഹമായ പരിഗണനകള്‍ ലഭിക്കാത്തതിന്റെ അമര്‍ഷമാണ് മമ്മൂട്ടിക്ക് ഉണ്ടായത് എന്ന വ്യാഖ്യാനവും വന്നിരുന്നു. പത്മ അവാര്‍ഡുകളുടെ പരിഗണനയില്‍ ഉള്‍പ്പെടെ ഇടത് ബന്ധമാണ് മമ്മൂട്ടിക്ക് തടസം സൃഷ്ടിക്കുന്നതെന്ന രീതിയില്‍ വാര്‍ത്തകളും വന്നിരുന്നു. സുരേഷ് ഗോപിയുടെ കാര്യവും ചര്‍ച്ചാവിഷയമായിരുന്നു. ബിജെപിയില്‍ എത്തിയാ സുരേഷ് ഗോപിക്ക് തൃശൂര്‍ എംപിയാകാനും നിലവില്‍ കേന്ദ്രമന്ത്രിയാകാനുമൊക്കെ സാധിച്ചു. എന്നാല്‍ ഇടതുപക്ഷത്തായിരുന്നിട്ടും ഒരു രാജ്യസഭാ സീറ്റ് പോലും മമ്മൂട്ടിയെ തേടിവന്നില്ല. മമ്മൂട്ടി കൈരളി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കും എന്നുമൊക്കെയുള്ള വാര്‍ത്തകളും ഇതിനിടയില്‍ വന്നിരുന്നു.
മമ്മൂട്ടിക്ക്​ പത്മഭൂഷൺ പുരസ്​ക്കാരം ലഭിക്കാത്തതിലും ഈ പ്രശ്നമാണ് കാരണമെന്നും ആരോപിക്കപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ പത്മ പുരസ്കാര വേളയില്‍ മോദി സര്‍ക്കാര്‍ മമ്മൂട്ടിയെ പരിഗണിക്കുക തന്നെ ചെയ്തു. ഇക്കുറി പത്മഭൂഷണ്‍ മമ്മൂട്ടിയെ തേടി വരുക തന്നെ ചെയ്തു. ഈ ഘട്ടത്തില്‍ തന്നെയാണ് മുഖ്യമന്ത്രി സതീശനും മമ്മൂട്ടിയും തമ്മിലുള്ള ബന്ധവും ചര്‍ച്ചയാകുന്നത്. കെ.സി. വേണുഗോപാല്‍ ആലപ്പുഴ ലോക്സഭാ സീറ്റ് ഒഴിയുകയാണെങ്കില്‍ ആ സീറ്റിലേക്ക് കോണ്‍ഗ്രസ് ദുല്ഖര്‍ സല്‍മാനെ പരിഗണിക്കുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്. മമ്മൂട്ടിയും ദുല്‍ഖറും കോണ്‍ഗ്രസില്‍ എത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. എന്തായാലും പതിറ്റാണ്ടുകളായി തുടരുന്ന ഇടത് ബന്ധം മമ്മൂട്ടി ഉപേക്ഷിക്കുമോ എന്നത് വരും നാളുകള്‍ വ്യക്തമാക്കും.