തിരുവോണം വന്നെത്തി: സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം ആഘോഷിച്ച് മലയാളികൾ
Kerala Kerala Mex Kerala mx Onam Onam Top News
1 min read
49

തിരുവോണം വന്നെത്തി: സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം ആഘോഷിച്ച് മലയാളികൾ

September 5, 2025
0

ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മാവേലി നാട്ടിൽ മാലോകരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന നല്ലകാലത്തിന്റെ സ്മരണയിൽ ഓണം ആഘോഷിക്കുകയാണ്. വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ കേരളത്തിന്റെ പഴയ ഭരണാധികാരിയായിരുന്ന മഹാബലി എത്തുന്ന ദിവസമാണ് തിരുവോണം എന്നാണ് വിശ്വാസം. ദുഃഖവും ദുരിതവും മാറ്റി വച്ച് മഹാബലി തമ്പുരാനെ വരവേൽക്കുകയാണ് ഓരോ വീടിന്റെയും അകത്തളങ്ങളും. അത്തം മുതൽ തുടങ്ങിയ ഒരുക്കങ്ങളാണ് പത്താം നാളായ തിരുവോണ ദിനത്തിൽ ഇന്ന് പൂർണതയിലെത്തുന്നത്. ഇല്ലായ്മകളും വല്ലായ്മകളും മറന്ന്

Continue Reading
ഓണം പുലരാൻ മണിക്കൂറുകൾ മാത്രം; മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിൽ
Kerala Kerala Mex Kerala mx Onam Onam Top News
1 min read
51

ഓണം പുലരാൻ മണിക്കൂറുകൾ മാത്രം; മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിൽ

September 4, 2025
0

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘ എന്നാണ് പഴമക്കാർ പറയാറുള്ളത്. ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തിൽ സ്ത്രീകളുടെ പങ്കിനെയാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്. കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഉത്രാട പാച്ചിൽ. തിരുവോണത്തിനായുള്ള ഒരുക്കത്തിലാണ് മലയാളികൾ, ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്. നാടും നഗരവും

Continue Reading
ഓണം 2025: ഈ ആഘോഷ സീസണിൽ കാണേണ്ട OTT സിനിമകൾ, ‘ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗ്യാങ്’ മുതൽ ‘തലൈവൻ തലൈവി’ വരെ
Cinema Kerala Kerala Mex Kerala mx Onam Onam Top News
1 min read
76

ഓണം 2025: ഈ ആഘോഷ സീസണിൽ കാണേണ്ട OTT സിനിമകൾ, ‘ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗ്യാങ്’ മുതൽ ‘തലൈവൻ തലൈവി’ വരെ

September 3, 2025
0

ഓണത്തിൻ്റെ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഈ ഉത്സവാന്തരീക്ഷം കൂടുതൽ മികച്ചതാക്കാൻ വീട്ടിലിരുന്ന് മലയാള സിനിമകളും സീരീസുകളും കാണുന്നതിനേക്കാൾ നല്ലൊരു മാർഗം വേറെയില്ല. ഈ ഉത്സവ സീസൺ കൂടുതൽ കളറാക്കാൻ OTT പ്ലാറ്റ്‌ഫോമുകൾ നിരവധി പുതിയ റിലീസുകളുമായി എത്തുന്നുണ്ട്. ഓണം അവധി ദിവസങ്ങൾ വീട്ടിൽ ആഘോഷിക്കാൻ പ്ലാൻ ചെയ്യുന്ന ഒരു സിനിമാപ്രേമിക്ക് പ്രിയപ്പെട്ട OTT പ്ലാറ്റ്‌ഫോമുകളിൽ നിരവധി സിനിമകൾ കാണാൻ സാധിക്കും. Airtel IPTV ഉപയോഗിച്ച് നിങ്ങൾക്ക് 29 പ്രമുഖ സ്ട്രീമിംഗ് ആപ്പുകളിൽ

Continue Reading
ഓണത്തിനായി വീട് ഒരുക്കിയാലോ; ‘ഓണവീട്’  അടിപൊളിയാക്കാൻ ഇതാ കിടിലൻ ഐഡിയകൾ
Kerala Kerala Mex Kerala mx Onam Onam Top News
1 min read
81

ഓണത്തിനായി വീട് ഒരുക്കിയാലോ; ‘ഓണവീട്’ അടിപൊളിയാക്കാൻ ഇതാ കിടിലൻ ഐഡിയകൾ

August 28, 2025
0

കാത്തിരുന്ന ഓണം ഇങ്ങെത്താറായി ഓണക്കോടി, ഓണസദ്യ, ഓണപ്പാട്ട്, ഓണാഘോഷം, ഓണച്ചന്ത… അങ്ങനെ എവിടെ നോക്കിയാലും ഓണമയം മാത്രം. എന്നാൽ ഓണം അതിന്റെ പൂർണതയിലെത്തുന്നത് വീടും വീട്ടുകാരും ഒത്തുചേരുമ്പോഴാണ്. അതുകൊണ്ടാണല്ലോ ലോകത്തെവിടെയാണെങ്കിലും ഓണക്കാലത്ത് മലയാളി തന്റെ വീട്ടിലേക്ക് മടങ്ങിയെത്താൻ മോഹിക്കുന്നത്. അപ്പോൾ ഓണം എല്ലാ അർത്ഥത്തിലും ഓൺ ആകണമെങ്കിൽ നമ്മുടെ വീടും ‘ഓണവീടായി’ മാറണ്ടെ. അങ്ങനെയെങ്കിൽ വീട്ടിലെ ഒത്തുചേരലുകൾ കൂടുതൽ ഹൃദ്യമാക്കാൻ നമുക്ക് അടിപൊളിയൊരു ‘ഓണവീട്’ ഒരുക്കിയാലോ. വീടൊരുക്കം സുന്ദരമായി ഓണം

Continue Reading
ഷുഗർ പേടിച്ച് ഓണസദ്യയിൽ പായസം ഒഴിവാക്കേണ്ട; ഇതാ ഒരു കിടിലൻ ഷുഗർ കട്ട്‌ പായസം റെസിപ്പി
Kerala Kerala Mex Kerala mx Onam Onam Top News
0 min read
77

ഷുഗർ പേടിച്ച് ഓണസദ്യയിൽ പായസം ഒഴിവാക്കേണ്ട; ഇതാ ഒരു കിടിലൻ ഷുഗർ കട്ട്‌ പായസം റെസിപ്പി

August 28, 2025
0

ഓണം മലയാളികളുടെ രുചിയുടെയും ഉത്സവമാണ്. പൂക്കളത്തിന്റെയും ഓണസദ്യയുടെയും ഫീൽ പൂർണ്ണമാകുന്നത് അതിൽ പായസ രുചി കൂടി ചേരുമ്പോൾ ആണ്. ‘ഓണപ്പായസം ഇല്ലെങ്കിൽ സദ്യ പൂർത്തിയാവില്ല’ എന്നാണ് കേരളീയരുടെ വിശ്വാസം. പരമ്പരാഗതമായി തയ്യാറാക്കുന്ന പാലട, അട പായസം,  പരിപ്പ് പായസം, ഗോതമ്പ് പായസം എന്നിവ ഷുഗർ ഉള്ളവർക്ക് കണ്ടു കൊതിക്കുവാൻ മാത്രമാണ് വിധി. എന്നാൽ ഇത്തവണ ഷുഗറായതുകൊണ്ട് ഓണത്തിന് പായസം ഒഴിവാക്കേണ്ട. ഒരുനുള്ള് പഞ്ചസാര ചേര്‍ക്കാതെ സദ്യയ്‌ക്കൊപ്പം കിടിലന്‍ പാല്‍പ്പായസം കുടിക്കാം.

Continue Reading
ഓണം ഉത്സവമാക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമുകളും, റിലീസിന് എത്തുന്നത് ഒരുപിടി മനോഹര ചിത്രങ്ങൾ
Cinema Kerala Kerala Mex Kerala mx Onam Onam Top News
1 min read
61

ഓണം ഉത്സവമാക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമുകളും, റിലീസിന് എത്തുന്നത് ഒരുപിടി മനോഹര ചിത്രങ്ങൾ

August 28, 2025
0

ഓണക്കാലത്ത് തിയേറ്ററില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് പോലെ തന്നെ ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ക്കായും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ഇത്തവണ ഒടിടിയില്‍ എത്തുന്നത് തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളുള്‍പ്പെടെയാണ്. മോഹൻലാൽ ചിത്രം ഹൃദയപൂർവം, കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര, ഫഹദ് ഫാസിൽ നായകനായെത്തുന്ന ഓടും കുതിര ചാടും കുതിര, ഹൃദു ഹാറൂൺ നായകനാകുന്ന മേനേ പ്യാർ കിയ തുടങ്ങി നാലോളം ചിത്രങ്ങളാണ് ഓണത്തിന് തിയേറ്ററുകളിലെത്തുന്നത്.

Continue Reading
ആരാണ് മഹാബലി, എന്തിനാണ് ഓണാഘോഷം; അറിഞ്ഞിരിക്കാണം ഈ ചരിത്രം
Kerala Kerala Mex Kerala mx Onam Onam Top News
1 min read
70

ആരാണ് മഹാബലി, എന്തിനാണ് ഓണാഘോഷം; അറിഞ്ഞിരിക്കാണം ഈ ചരിത്രം

August 26, 2025
0

ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായിരുന്ന മഹാബലിയുടെ ഗ‍ർവ്വ് മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ

Continue Reading
ഓണം-2025
Onam Onam
1 min read
186

ഓണം-2025

August 26, 2025
1

ഓണം ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്. വർഷം തോറും ചിങ്ങമാസത്തിൽ (ആഗസ്റ്റ്–സെപ്റ്റംബർ) നടക്കുന്ന ഈ ഉത്സവം കേരളത്തിന്റെ സമൃദ്ധിയും സംസ്കാരവും ജനങ്ങളുടെ ഐക്യവും ഒരുമിച്ച് പ്രകടിപ്പിക്കുന്ന ഒരു വലിയ ആഘോഷമാണ്. പ്രകൃതിയുടെ പച്ചപ്പും, സമൃദ്ധമായ വിളവെടുപ്പും, ജനങ്ങളുടെ സൗഹൃദവും—all combine together to make Onam a festival of prosperity and joy. ഓണത്തിന്റെ ചരിത്രം ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേതാണ്. മഹാബലി എന്നൊരു

Continue Reading
ഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബിറ്റിസി
Kerala Kerala Mex Kerala mx Onam Top News
1 min read
57

ഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബിറ്റിസി

August 20, 2025
0

ഓണക്കാലം ആഘോഷമാക്കാന്‍ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഓണക്കാല പാക്കേജ്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ ആരംഭിക്കുന്നത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, ആറന്മുള പള്ളിയോട സേവാ സംഘം നല്‍കുന്ന വള്ളസദ്യയും കഴിച്ചു ആറന്മുള കണ്ണാടി നിര്‍മ്മാണവും തൃക്കാക്കുടി ഗുഹ ക്ഷേത്രവും കണ്ടു മടങ്ങിയെത്തുന്ന യാത്രയ്ക്ക് വള്ള സദ്യ ഉള്‍പ്പടെ

Continue Reading
സപ്ലൈകോ ജില്ലാ ഓണം ഫെയര്‍: സ്റ്റാളുകള്‍ സംഘടിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം
Kerala Kerala Mex Kerala mx Onam Top News
1 min read
44

സപ്ലൈകോ ജില്ലാ ഓണം ഫെയര്‍: സ്റ്റാളുകള്‍ സംഘടിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം

August 20, 2025
0

ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടത്തുന്ന സപ്ലൈകോ ജില്ലാ ഓണം ഫെയറില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്റ്റാളുകള്‍ ഉള്‍പ്പെടുത്താന്‍ അവസരം. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍( സ്‌ക്വയര്‍ ഫീറ്റിന് 120 രൂപ), സ്വകാര്യ സ്ഥാപനങ്ങള്‍ (സ്‌ക്വയര്‍ ഫീറ്റിന് 150 രൂപ) ഓഗസ്റ്റ് 23ന് മുന്‍പ് സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജറുമായി ബന്ധപ്പെടണം. 10 ദിവസത്തെ മേളയിലേക്ക് സ്റ്റാളുകള്‍ അനുവദിക്കുന്നതിന് നിശ്ചിത വാടക ഈടാക്കും. ഫോണ്‍ : 9447975225, 944799017.

Continue Reading