സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
18

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴയ്ക്ക് സാധ്യത

September 24, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading
കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം
Kerala Kerala Mex Kerala mx Top News
1 min read
201

കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം

September 24, 2025
0

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കേരള പുരസ്കാരങ്ങൾ നൽകുന്നത്. നാമനിർദ്ദേശങ്ങൾ ഓൺലൈനായി https://keralapuraskaram.kerala.gov.in വെബ്സൈറ്റ് മുഖേന ജൂൺ 30 നകം സമർപ്പിക്കണം. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും http://keralapuraskaram.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ

Continue Reading
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
164

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

September 24, 2025
0

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പി ജി ഡിപ്ലോമ (യോഗ്യത ഡിഗ്രീ), ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രൊഫഷണല്‍ ഡിപ്ലോമ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഫോണ്‍: 7994449314.

Continue Reading
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ വലയിൽ കുടുങ്ങി വനിതാ പൊലീസ് ഇൻസ്പെക്ടർ
Kerala Kerala Mex Kerala mx National Top News
0 min read
28

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ വലയിൽ കുടുങ്ങി വനിതാ പൊലീസ് ഇൻസ്പെക്ടർ

September 24, 2025
0

ചെന്നൈ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി വനിതാ പൊലീസ് ഇൻസ്പെക്ടർ.പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാൾ ആണ് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത്. ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ കേസെടുക്കാതിരിക്കാനാണ് വീരമ്മാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അരലക്ഷം രൂപയാണ് വനിതാ ഇൻസ്പെക്ടർ കൈക്കൂലിയായി വാങ്ങിയത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് ഇൻസ്പെക്ടർ വീരമ്മാൾ കുടുങ്ങിയത്. മങ്കമ്മാളിന്റെ 16 വയസുള്ള മകൾ മേയ് മാസത്തിൽ സ്വന്തം ഇഷ്‌‌ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ

Continue Reading
കള്ളക്കടൽ: ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Top News
1 min read
150

കള്ളക്കടൽ: ജാഗ്രതാ നിർദേശം

September 24, 2025
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രിൽ 16 രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത്  ഏപ്രിൽ 15ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുകയും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുകയും വേണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ

Continue Reading
പുതുക്കിയ പരീക്ഷാ തീയതി, സമയം പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
167

പുതുക്കിയ പരീക്ഷാ തീയതി, സമയം പ്രസിദ്ധീകരിച്ചു

September 24, 2025
0

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.

Continue Reading
ശാസ്ത്ര സാങ്കേതിക മ്യൂസിയം അവധി
Kerala Kerala Mex Kerala mx Top News
0 min read
148

ശാസ്ത്ര സാങ്കേതിക മ്യൂസിയം അവധി

September 24, 2025
0

ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും ഏപ്രിൽ 18ന് അവധിയാണ്

Continue Reading
ജപ്പാന്‍ വയലറ്റ്’ വിളവെടുത്തു
Kerala Kerala Mex Kerala mx Top News
1 min read
152

ജപ്പാന്‍ വയലറ്റ്’ വിളവെടുത്തു

September 24, 2025
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടത്തു ഒന്നര ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത ജപ്പാന്‍ വയലറ്റ് നെല്‍ കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.  വിരിപ്പ്കൃഷിക്ക് ആവശ്യമായ വിത്ത് മാറ്റിയ നെല്ല് കര്‍ഷകര്‍ക്ക് നല്‍കുകയും മാവര പാടശേഖരത്തിന്റെ തട്ട ബ്രാന്‍ഡ്,  ജപ്പാന്‍ വയലറ്റ് കുത്തരി ആയി വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഡ് അംഗം എ കെ സുരേഷ്, മാവര പാടശേഖരസമിതി പ്രസിഡന്റ് മോഹനന്‍

Continue Reading
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകാൻ കസ്റ്റംസ്
Kerala Kerala Mex Kerala mx Top News
0 min read
28

ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകാൻ കസ്റ്റംസ്

September 24, 2025
0

കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി

Continue Reading
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Top News
1 min read
20

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

September 24, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ

Continue Reading