സംസ്ഥാനത്ത് മഴ തുടരും; വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
29

സംസ്ഥാനത്ത് മഴ തുടരും; വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

September 23, 2025
0

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴം മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ഈ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും

Continue Reading
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ ഉണ്ടാകും
Kerala Kerala Mex Kerala mx politics Top News
0 min read
35

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ ഉണ്ടാകും

September 23, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ നടത്തും. വോട്ടർ പട്ടിക ഒരു തവണ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബര്‍ 20ന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കി. അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇത്

Continue Reading
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്ത് കസ്റ്റംസ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
29

ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്ത് കസ്റ്റംസ്

September 23, 2025
0

കൊച്ചി: നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കസ്റ്റംസ് നടത്തുന്ന പരിശോധനയിലാണ് നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തത്. ഡിഫൻഡർ മോഡൽ വാഹനമുൾപ്പെടെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ, കൊച്ചി പനമ്പിള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും തേവരയിലെ നടൻ പൃഥ്വിരാജിന്റെ വീട്ടിലും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ, മമ്മൂട്ടിയുടെ എളങ്കുളത്തുള്ള

Continue Reading
വൈഡറിൽ ബൈക്ക് ഇടിച്ച് അപകടം; അൻപതുകാരൻ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
30

വൈഡറിൽ ബൈക്ക് ഇടിച്ച് അപകടം; അൻപതുകാരൻ മരിച്ചു

September 23, 2025
0

കൊല്ലം: ചവറയിൽ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ ഗൃഹനാഥനായ അൻപതുകാരൻ മരിച്ചു. കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് ആണ് മരിച്ചത്. ചവറ പാലത്തിന് സമീപത്തെ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തെ ഇടവേളയിൽ ഈ സ്ഥലത്ത് മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.

Continue Reading
ഘോഷയാത്രയ്ക്കിടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു; ദളിത് പുരുഷന്മാർക്ക് നേരെ ആൾകൂട്ട അക്രമണം
Crime Kerala Kerala Mex Kerala mx National Top News
0 min read
37

ഘോഷയാത്രയ്ക്കിടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു; ദളിത് പുരുഷന്മാർക്ക് നേരെ ആൾകൂട്ട അക്രമണം

September 23, 2025
0

ജയ്പൂർ: രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു ഗ്രാമത്തിൽ മതപരമായ ഘോഷയാത്രയ്ക്കിടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ദളിത് പുരുഷന്മാരെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചതായി പരാതി. ഞായറാഴ്ച സദാസർ ഗ്രാമത്തിൽ നടന്ന ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയായിരുന്നു. കാനം മേഘ്‌വാൾ എന്ന വ്യക്തി നൽകിയ പരാതി പ്രകാരം, ഞായറാഴ്ച വൈകുന്നേരം ‘ഭാഗവത കഥ’യുടെ സമാപനത്തിന് ശേഷം നടന്ന ‘ശോഭായാത്ര’യ്ക്കിടെയാണ് സംഭവം നടന്നത്. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയപ്പോൾ, മേഘ്‌വാളും മറ്റുള്ളവരും ദർശനത്തിനായി

Continue Reading
അമീബിക് മസ്തിഷ്ക ജ്വരം; പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്
Kerala Kerala Mex Kerala mx Top News
0 min read
29

അമീബിക് മസ്തിഷ്ക ജ്വരം; പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്

September 23, 2025
0

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജല സംഭരണികളിലും ക്ലോറിനേഷൻ നടത്തണം.

Continue Reading
വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; ന്യായരഹിതമെന്ന് സുപ്രീം കോടതി  
Kerala Kerala Mex Kerala mx National Top News
1 min read
33

വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; ന്യായരഹിതമെന്ന് സുപ്രീം കോടതി  

September 23, 2025
0

ന്യൂഡൽഹി: ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇത് ന്യായരഹിതമായ ആവശ്യമാണെന്നും, ഈ നിലപാട് തുടർന്നാൽ കടുത്ത ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഒത്തുതീർപ്പ് ചർച്ചകൾക്കായി വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ ഇരു കക്ഷികളോടും കോടതി നിർദേശിച്ചു. ആമസോണിൽ എഞ്ചിനീയറായ ഭർത്താവ് 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ

Continue Reading
ഓപ്പറേഷൻ നംഖോറി; ദുൽഖറിന്റെയും പ്രിത്വിരാജിന്റെയും വീട്ടിൽ റെയ്ഡ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
30

ഓപ്പറേഷൻ നംഖോറി; ദുൽഖറിന്റെയും പ്രിത്വിരാജിന്റെയും വീട്ടിൽ റെയ്ഡ്

September 23, 2025
0

കൊച്ചി: നടന്മാരായ ദുൽഖർ സൽമാന്റെയും പ്രിത്വിരാജിന്റെയും വീട്ടിൽ റെയ്ഡ്. വാഹനക്കടത്ത് പരാതിയിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. നേരത്തെ റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്ക് വിറ്റഴിച്ചെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നവ

Continue Reading
ഇൻഡോറിൽ കെട്ടിടം തകർന്നുവീണ് രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 12 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National Top News
1 min read
38

ഇൻഡോറിൽ കെട്ടിടം തകർന്നുവീണ് രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 12 പേർക്ക് പരിക്ക്

September 23, 2025
0

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടം തകർന്നുവീണ്  രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആൽഫിയ, ഫഹീം എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. നാല് കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടസമയത്ത് 14 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. 10-15 വർഷം പഴക്കമുള്ള കെട്ടിടത്തിന് കനത്ത മഴയെത്തുടർന്ന്

Continue Reading
ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം  
Kerala Kerala Mex Kerala mx Top News
1 min read
27

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം  

September 23, 2025
0

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ഇന്നലെ വൈകീട്ട് ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ് (51) എടക്കാട് എത്താറായപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. അസുഖം തോന്നിയ ഉടൻതന്നെ പ്രജേഷ് എടക്കാട് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. എടക്കാട് സ്റ്റോപ്പില്ലാത്തതിനാൽ തീവണ്ടി അടിയന്തരമായി നിർത്തി, പ്രജേഷിനെ ചാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അസിസ്റ്റന്റ്

Continue Reading