ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
27

ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ചു

September 19, 2025
0

കണ്ണൂർ : ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ചു. കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മനോജ് തനിച്ചാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയിൽ മനോജിനെ അടുക്കളയിലെ നിലത്ത് കണ്ടെത്തിയത്. ദേഹത്ത് ഇൻഡക്ഷൻ കുക്കറുമുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡക്ഷൻ കുക്കറിൽ നിന്നും നേരത്തെയും ഷോക്കേറ്റ സ്ഥിതിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്

Continue Reading
കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; കേസെടുത്ത് പോലീസ് 
Kerala Kerala Mex Kerala mx politics Top News
1 min read
33

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; കേസെടുത്ത് പോലീസ് 

September 19, 2025
0

കൊച്ചി: കെ ജെ ഷൈനെതിരായ സൈബർ ആക്രമണ പരാതിയിൽ ആലുവ സൈബർ പോലീസ് ആണ് കേസെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അപകീർത്തികരമായ വാർത്ത നൽകിയ ഓൺലൈൻ ചാനലിനും പത്രത്തിനുമെതിരെയാണ് കേസെടുത്തത്. അഞ്ച് കോൺഗ്രസ് അനുകൂല പോർട്ടലുകൾക്കെതിരെയും കേസ് എടുത്തു.  

Continue Reading
ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരിതെളിക്കും; ഡൽഹിയിലും അയ്യപ്പ സംഗമം
Kerala Kerala Mex Kerala mx National Top News
1 min read
33

ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരിതെളിക്കും; ഡൽഹിയിലും അയ്യപ്പ സംഗമം

September 19, 2025
0

ഡല്‍ഹി: നാളെ ഡൽഹിയിലെ ആർ.കെ. പുരം അയ്യപ്പ ക്ഷേത്രത്തിലും അയ്യപ്പ സംഗമം നടക്കും. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുക. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പമ്പാതീരത്ത് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല യുവതീപ്രവേശന വിധിയിൽ വിയോജന കുറിപ്പ് എഴുതിയ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര ചടങ്ങിൽ തിരി തെളിക്കും. 2018-ലെ ശബരിമല പ്രക്ഷോഭത്തിൽ വിശ്വാസികൾക്കെതിരെ എടുത്ത വ്യാജ

Continue Reading
വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കം; തടയാൻചെന്ന ജീവനക്കാരൻ വിദ്യാർത്ഥിയെ ആക്രമിച്ചു, താടിയെല്ലിന് ഒടിവ്
Kerala Kerala Mex Kerala mx Top News
1 min read
14

വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കം; തടയാൻചെന്ന ജീവനക്കാരൻ വിദ്യാർത്ഥിയെ ആക്രമിച്ചു, താടിയെല്ലിന് ഒടിവ്

September 19, 2025
0

ഹൈദരാബാദ്: ഹൈദരാബാദിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.നാരായണ ജൂനിയർ കോളേജിൽ വെച്ച് രണ്ട് വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ഫ്ലോർ ഇൻ ചാർജ് ആയ സതീഷ്, സായ് പുനീത് എന്ന വിദ്യാർത്ഥിയെ ആക്രമിക്കുകയാ യിരുന്നു.ആക്രമണത്തിൽ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയുടെ താടിയെല്ലിന് ഒടിവ് സംഭവിച്ചു. ഇയാൾ പ്രകോപിതനായി അയാൾ വിദ്യാർത്ഥികളെ മർദ്ദിച്ചു. ഇതിന്റെ ഫലമായി സായ് പുനീതിന്റെ താടിയെല്ല് ഒടിഞ്ഞു. സായ് പുനീതിനെ ഉടൻതന്നെ വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിയുടെ

Continue Reading
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണം; ഉന്നതല അന്വേഷണത്തിന് ഉത്തരവ്
Kerala Kerala Mex Kerala mx Top News
0 min read
28

പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണം; ഉന്നതല അന്വേഷണത്തിന് ഉത്തരവ്

September 19, 2025
0

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണത്തിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ ബറ്റാലിയൻ കമാൻഡന്റിനാണ് അന്വേഷണ ചുമതല. ഡി.ഐ.ജി. അരുൾ ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ, എസ്.എ.പി. ക്യാമ്പിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കും. ഇന്നലെയാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കാൻ നിർദേശമുണ്ട്. ആനന്ദിന്റെ മരണത്തിൽ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഹവിൽദാർ ബിപിൻ

Continue Reading
പാലിയേക്കരയിൽ ടോള്‍ പിരിവ് തിങ്കളാഴ്ച മുതൽ തുടരുമെന്ന് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
0 min read
32

പാലിയേക്കരയിൽ ടോള്‍ പിരിവ് തിങ്കളാഴ്ച മുതൽ തുടരുമെന്ന് ഹൈക്കോടതി

September 19, 2025
0

തൃശൂർ: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി റദാക്കി ഹൈക്കോടതി. പാലിയേക്കരയിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിവ് തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും ടോൾ പിരിവിൽ നിബന്ധനകൾ ഉണ്ടാകുമെന്നും കോടതി അറിയിച്ചു. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലെ ടോള്‍ പിരിവിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Continue Reading
പിന്നോട്ട് എടുത്തപ്പോൾ ബസ് വയലിലേക്ക് മറിഞ്ഞു; വാമനപുരത്ത് 11 സ്കൂൾ കുട്ടികൾക്ക് പരിക്ക്  
Kerala Kerala Mex Kerala mx Top News
0 min read
31

പിന്നോട്ട് എടുത്തപ്പോൾ ബസ് വയലിലേക്ക് മറിഞ്ഞു; വാമനപുരത്ത് 11 സ്കൂൾ കുട്ടികൾക്ക് പരിക്ക്  

September 19, 2025
0

വെഞ്ഞാറമൂട്: തിരുവനന്തപുരം വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ 11 കുട്ടികൾക്ക് നിസാര പരിക്കേറ്റു. പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസിൽ 15 കുട്ടികൾ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവ‍‍ർത്തനം നടത്തി. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. വണ്ടി തിരിക്കാനായി പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

Continue Reading
ബിസിസിഐയുടെ പുതിയ ഭാരവാഹികളെ നാളെ അറിയാം 
Kerala Kerala Mex Kerala mx Sports Top News
1 min read
47

ബിസിസിഐയുടെ പുതിയ ഭാരവാഹികളെ നാളെ അറിയാം 

September 19, 2025
0

മുംബൈ: ബിസിസിഐയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ശനിയാഴ്ച അനൗദ്യോഗിക യോഗം നടക്കും.പുതിയ ബിസിസിഐയിലെ ഉന്നത മേധാവികളും ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, രഘുറാം ഭട്ട്, കിരൺ മോറെ തുടങ്ങിയവരെ വിവിധ ചുമതലകളിൽ നിയോഗിക്കാനാണ് നീക്കം. മൂന്ന് വർഷം മുൻപ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം നഷ്ടമായത് അമിത് ഷായുടെ വസതിയിൽ ഇതുപോലെ നടന്ന യോഗ തീരുമാനത്തിലായിരുന്നു.

Continue Reading
ശബരിമല വിവാദം; അടിയന്തര പ്രമേയത്തിന് അനുവാദം നൽകാതെ സ്‌പീക്കർ, സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം  
Kerala Kerala Mex Kerala mx politics Top News
1 min read
34

ശബരിമല വിവാദം; അടിയന്തര പ്രമേയത്തിന് അനുവാദം നൽകാതെ സ്‌പീക്കർ, സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം  

September 19, 2025
0

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി. ശ്രീകോവിലിലെ ശിൽപ്പം പൊതിഞ്ഞ സ്വർണ്ണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും, അതിൻ്റെ തൂക്കത്തിൽ നാല് കിലോയോളം കുറവ് വന്നതും വിശ്വാസികളിൽ ആശങ്കയുണ്ടാക്കി എന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ സ്പീക്കർ ഇതിന് അനുമതി നിഷേധിച്ചു. പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി. വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ശബരിമല സ്വർണ്ണപ്പാളി വിവാദത്തിലെ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന്

Continue Reading
ദൂരഭിമാനക്കൊല; ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യാ മാതാവും സഹോദരങ്ങളും അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National Top News
0 min read
34

ദൂരഭിമാനക്കൊല; ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യാ മാതാവും സഹോദരങ്ങളും അറസ്റ്റിൽ

September 19, 2025
0

ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ മയിലാടുതുറയിൽ ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ യുവതിയുടെ സഹോദരൻമാരും അമ്മയും അടക്കം നാലുപേർ അറസ്റ്റിൽ. വൈരമുത്തു എന്ന 28 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിടികൂടാത്തതുമായി ബന്ധപ്പെട്ട് യുവാവിന്റെ കുടുംബം പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വർക്ക്ഷോപ് ജീവനക്കാരനായ വൈരമുത്തുവും മാലിനി എന്ന പെൺകുട്ടിയും തമ്മിൽ 10 വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും

Continue Reading