തിരുവനന്തപുരത്തും മലപ്പുറത്തും എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
33

തിരുവനന്തപുരത്തും മലപ്പുറത്തും എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

September 20, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൂജപ്പുര സ്വദേശി അമൽ(28) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.865 ഗ്രാം എംഡിഎംഎയും 183 ഗ്രാം എക്സൈസ് കഞ്ചാവും കണ്ടെടുത്തു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അമൽ അറസ്റ്റിലായത്. അതേസമയം മലപ്പുറം ഊരകത്ത് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടുപേരെയും എക്സൈസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ബിനോദ് ലെറ്റ് (33

Continue Reading
തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
31

തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

September 20, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ് അനിൽകുമാർ. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം

Continue Reading
അങ്കമാലി പാറമടയിൽ തലയില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
29

അങ്കമാലി പാറമടയിൽ തലയില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

September 20, 2025
0

അങ്കമാലി: അങ്കമാലി പാറമടയിൽ നിന്നും തലയില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അങ്കമാലി അയ്യംപുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊതിഞ്ഞു കെട്ടിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പാറമടയിൽ നാളെ കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Continue Reading
ജിഎസ്ടി പരിഷ്കാരങ്ങളിലൂടെ 2 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് എത്തും: ധനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
36

ജിഎസ്ടി പരിഷ്കാരങ്ങളിലൂടെ 2 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് എത്തും: ധനമന്ത്രി

September 20, 2025
0

മധുര: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഏകദേശം 2 ലക്ഷം കോടി രൂപ നികുതി ഇളവായി ജനങ്ങളുടെ കൈകളിലെത്തുമെന്ന് അറിയിച്ചു. തമിഴ്‌നാട്ടിലെ മധുരയിൽ വെച്ച് നടന്ന തമിഴ്‌നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നികുതി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട ഈ തുക ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നതിലൂടെ ആഭ്യന്തര ഉപഭോഗം വർധിക്കുമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക്

Continue Reading
ഷൂട്ടിങ്ങിനിടെ ജൂനിയർ എൻടിആറിന് പരിക്ക്
Cinema Kerala Kerala Mex Kerala mx Top News
0 min read
33

ഷൂട്ടിങ്ങിനിടെ ജൂനിയർ എൻടിആറിന് പരിക്ക്

September 20, 2025
0

ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളിലൊരാളായ ജൂനിയർ എൻടിആറിന് പരസ്യം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താരത്തിന്റെ ഔദ്യോഗിക ടീം അറിയിച്ചു. നിലവിൽ വിശ്രമത്തിലുള്ള താരത്തിന്, ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ടീം പുറത്തുവിട്ട പ്രസ്താവനയിൽ, “ജൂനിയർ എൻടിആറിന് പരസ്യചിത്രീകരണത്തിനിടെ ഒരു ചെറിയ പരിക്ക് പറ്റി. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് രണ്ടാഴ്ചത്തേക്ക് അദ്ദേഹം വിശ്രമിക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്, അതിനാൽ ആരും ആശങ്കപ്പെടേണ്ടതില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന്

Continue Reading
‘ധാർമികമൂല്യങ്ങളും നിറഞ്ഞ ഒരു സംഗമം ആകട്ടെ’; ആഗോള അയ്യപ്പ സംഗമത്തിന് ആശംസകളുമായി യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx National politics Top News
0 min read
39

‘ധാർമികമൂല്യങ്ങളും നിറഞ്ഞ ഒരു സംഗമം ആകട്ടെ’; ആഗോള അയ്യപ്പ സംഗമത്തിന് ആശംസകളുമായി യോഗി ആദിത്യനാഥ്

September 20, 2025
0

ആഗോള അയ്യപ്പ സംഗമത്തിന് ആശംസകളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയ്യപ്പ സംഗമത്തിൽ കേരളത്തിലെ ബിജെപി അംഗങ്ങൾ പങ്കെടുക്കില്ലെന്ന നിലപാടുമായി മുഖം തിരിച്ചു നിൽക്കവേയാണ് ആശംസ അറിയിച്ച് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി എൻ വാസവനും കത്തയച്ചത്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഭക്തിയോടൊപ്പം ഐക്യവും ധാർമികമൂല്യങ്ങളും നിറഞ്ഞ ഒരു സംഗമം ആകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യങ്ങൾ

Continue Reading
ജോളി എൽഎൽബി 3’ റിലീസ് തടയണമെന്ന് ഹർജി; സമയം നഷ്ടപ്പെടുത്തിയെന്ന് കോടതി, 50,000 രൂപ പിഴ ചുമത്തി
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
41

ജോളി എൽഎൽബി 3’ റിലീസ് തടയണമെന്ന് ഹർജി; സമയം നഷ്ടപ്പെടുത്തിയെന്ന് കോടതി, 50,000 രൂപ പിഴ ചുമത്തി

September 20, 2025
0

ബെംഗളൂരു: അക്ഷയ് കുമാർ നായകനായ പുതിയ ഹിന്ദി സിനിമയായ ‘ജോളി എൽഎൽബി 3’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ഇത് കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ഹർജിക്കാരിയായിരുന്ന അഭിഭാഷകയ്ക്ക് കോടതി 50,000 രൂപ പിഴയും ചുമത്തി. ചിത്രം കോടതി നടപടികളെയും നിയമവ്യവസ്ഥയെയും പരിഹസിക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് അഭിഭാഷകയായ സയേദ നീലുഫർ ആണ് ഹർജി നൽകിയത്. സിനിമയുടെ റിലീസ് തടയണമെന്നും അണിയറപ്രവർത്തകർക്കും താരങ്ങൾക്കുമെതിരെ അന്വേഷണം നടത്തി

Continue Reading
പാലക്കാട്ടേക്ക് കേറ്റില്ല: രാഹുൽ മാങ്കൂട്ടത്തിലിൻറെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവർത്തകർ
Kerala Kerala Mex Kerala mx Top News
0 min read
42

പാലക്കാട്ടേക്ക് കേറ്റില്ല: രാഹുൽ മാങ്കൂട്ടത്തിലിൻറെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവർത്തകർ

September 20, 2025
0

രാഹുൽ മാങ്കൂട്ടത്തിലിൻറെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവർത്തകർ. രാവിലെ നാല് മണിമുതൽ തന്നെ പാലക്കാട് പല ഭാഗങ്ങളിലായി രാഹുലിനെ തടയാനായി സജ്ജമായി നിൽക്കുകയാണ് ബിജെപി പ്രവർത്തകർ. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുവേണ്ടിയും ഒരു സംഘം എത്തിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎൽഎ ഓഫീസിന് മുന്നിൽ എത്തിയത്. ഓഫീസിനു മുന്നിലെ മതിലിൽ രാഹുലിനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. സ്ത്രീ പീഡന വീരൻ പാലക്കാടിന് വേണ്ട എന്ന് തുടങ്ങിയ

Continue Reading
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം: നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത്
Kerala Kerala Mex Kerala mx Top News
0 min read
33

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം: നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത്

September 20, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം. ഇടയാർ നാരകത്തറ ക്ഷേത്രത്തിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായത്. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിൽ തീപടരുകയായിരുന്നു. തീയണക്കാനായി നിരവധി ഫയർ എഞ്ചിനുകളാണ് സ്ഥലത്ത് എത്തിയത്. 7.30 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിർമിച്ചത് തടികൊണ്ടാണ്. അതുകൊണ്ടാണ് തീ പടരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

Continue Reading
അടിമുടി ആക്ഷനും വയലൻസും; നാനിയുടെ ഹിറ്റ് 3 ട്രെയ്ലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
196

അടിമുടി ആക്ഷനും വയലൻസും; നാനിയുടെ ഹിറ്റ് 3 ട്രെയ്ലര്‍ എത്തി

September 20, 2025
0

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’. നാനിയുടെ 32 മത് ചിത്രമായ ‘ഹിറ്റ് 3’യുടെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വരച്ചുകാട്ടുന്നതാണ് ട്രെയ്ലര്‍. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ്

Continue Reading