Home » Health » Page 3

Health

19
ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കിച്ചൻ ഒരു വര്‍ഷമെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍...
3
തിരുവനന്തപുരം: ലോക ശ്വാസകോശാർബുദ ദിനത്തോടനുബന്ധിച്ച് കിംസ്ഹെൽത്ത് ക്യാൻസർ സെന്ററും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ കെയർ’ പദ്ധതിയും സംയുക്തമായി ‘ബീറ്റ് ദ ഫ്യൂംസ്’ എന്ന പേരിൽ ശ്വാസകോശാർബുദ ബോധവത്കരണ പരിപാടി  ആരംഭിച്ചു. വിദ്യാർത്ഥികളിൽ ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങൾ, ക്യാൻസർ പ്രതിരോധത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കിംസ്ഹെൽത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. ‘തൂഫാൻ കെയർ’ പതാക ഉയർത്തിയാണ് ആഭ്യന്തര മന്ത്രി പരിപാടിക്ക് തുടക്കം കുറിച്ചത്.  കേരള സംസ്ഥാന ആഭ്യന്തര വകുപ്പ്,...
തൃശൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കുള്ള ധന സഹായ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചതായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ  ഡിജിറ്റൽ അടിസ്ഥാനസൗകര്യം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ). കോഴിക്കോട്, മഞ്ചേരി, എറണാകുളം, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്, റീജിയണൽ കാൻസർ സെന്റർ (RCC), ഗവൺമെന്റ് ഡെന്റൽ കോളജ്, നിഷ് (NISH), കിംസ്ഹെൽത്ത്, നിംസ്, എസ്.കെ ഹോസ്പിറ്റൽ  എന്നിവിടങ്ങളിലാണ് കെഫോൺ കണക്റ്റിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ഫാമിലി ഹെൽത്ത് സെന്ററുകൾ (FHC), പ്രൈമറി ഹെൽത്ത് സെന്ററുകൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC) എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം അനിവാര്യമാണ്, കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ ഐ.എ.എസ് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിലൂടെ പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിക്കുന്ന മുന്നേറ്റങ്ങൾക്ക് കരുത്തേകുകയാണ് കെഫോൺ, അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള ഡിജിറ്റൽ അടിത്തറ ശക്തിപ്പെടുത്തുകയാണ് കെഫോൺ എന്ന് അധികൃതർ വ്യക്തമാക്കി.
ബെംഗളൂരു: എല്ലാ കോളേജ് വിദ്യാർഥികളിലും എച്ച്.ഐ.വി സ്‌ക്രീനിങ്ങും കൗൺസിലിങ്ങും നടത്താൻ കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി.കർണാടകയിലെ യുവാക്കൾക്കിടയിൽ...
കോഴിക്കോട്: ആസ്ത്മ രോഗികൾ താൽക്കാലിക ആശ്വാസം നൽകുന്ന റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കാതെ രോഗത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിയന്ത്രിക്കുന്ന ചികിത്സാരീതിയിലേക്ക്...
കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബിന്റെ ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടു. ‘ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി...
തിരുവനന്തപുരം: സാധാരണ സാനിറ്ററി നാപ്കിനുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിന് ശാശ്വത പരിഹാരമായി പൂർണമായും പരിസ്ഥിതി സൗഹൃദമായ ‘ഹാപ്പി ഡേയ്‌സ്...