കരുമാലൂര്‍ ഖാദി ഉത്പാദന കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു; മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
130

കരുമാലൂര്‍ ഖാദി ഉത്പാദന കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു; മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്

April 17, 2025
0

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കരുമാലൂര്‍ ഖാദി ഉത്പാദന കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ഏപ്രില്‍ 17) വൈകീട്ട് 3ന് മാഞ്ഞാലി കരുമാലൂര്‍ ഖാദി ഉത്പാദന കേന്ദ്രത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. നിലവില്‍ മുപ്പതിലധികം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തു വരുന്നുണ്ട്. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോട് കൂടി 100 ലധികം

Continue Reading
കുന്നുംപുറം കോളനിയിലെ വീടുകള്‍ നവീകരിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
107

കുന്നുംപുറം കോളനിയിലെ വീടുകള്‍ നവീകരിക്കുന്നു

April 17, 2025
0

മാറാടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുന്നുംപുറം കോളനിയിലെ വീടുകള്‍ നവീകരിക്കുന്നു. ഗ്രാമപഞ്ചായത്ത് ഫണ്ടും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴിയുള്ള തുകയും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. 1973 ല്‍ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണികഴിപ്പിച്ച വീടുകളാണ് ഇപ്പോള്‍ മാറാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവീകരിക്കുന്നത്. ഇടിഞ്ഞുവീഴാറായ വീടുകളില്‍ നിന്നും കുടുംബങ്ങള്‍ താമസം മാറുകയും പ്രദേശത്തേക്ക് വഴിയില്ലാത്തതിനാല്‍ പല സര്‍ക്കാര്‍ പദ്ധതികളും നടപ്പിലാക്കാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് മാറാടി

Continue Reading
കുഫോസ് പി.ജി / പി.എച്.ഡി അപേക്ഷകള്‍ മെയ് അഞ്ച് വരെ
Kerala Kerala Mex Kerala mx Top News
1 min read
146

കുഫോസ് പി.ജി / പി.എച്.ഡി അപേക്ഷകള്‍ മെയ് അഞ്ച് വരെ

April 17, 2025
0

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) വിവിധ ബിരുദാനന്തര ബിരുദ /പി.എച്ച് .ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 05.05.2025 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അവസാന തീയതിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ അവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് -ഇമെയില്‍ : admissions@kufos.ac.in ഫോണ്‍ : 0484- 2275032, കരാര്‍ നിയമനം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഗൈനക്കോളജി റേഡിയോ ഡയഗ്‌നോസിസ്, പെരിയോഡോന്റിക്‌സ്, സി.വി.റ്റി.എസ്,എന്നീ

Continue Reading
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
104

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു

April 17, 2025
0

മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. കെ ജെ മാക്സി എം എൽ എയാണ് പ്രഖ്യാപനം നടത്തിയത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കുമ്പളം, കുമ്പളങ്ങി, ചെല്ലാനം ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനങ്ങളും കൃത്യമായി നടത്തിയ വിവിധ മേഖലകളിലുള്ളവരെ ചടങ്ങിൽ ആദരിച്ചു. മികച്ച വീടായി കുമ്പളത്തുള്ള രാധാകൃഷ്ണന്റെ വീടും മികച്ച വാർഡായി കുമ്പളങ്ങി അഞ്ചാം വാർഡും കുമ്പളങ്ങി

Continue Reading
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു
Kerala Kerala Mex Kerala mx Top News
0 min read
105

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു

April 17, 2025
0

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി സജ്ജീകരിച്ചിരിക്കുന്ന ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമുകളിലൊന്നായി മാറിയ നേര്യമംഗലം ഫാമിന്റെ അനന്തമായ സാധ്യതകൾ മലയോര ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറുമെന്ന് എം.പി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്

Continue Reading
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേ ഗേറ്റ് അടച്ചിടും
Kerala Kerala Mex Kerala mx Top News
1 min read
99

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേ ഗേറ്റ് അടച്ചിടും

April 17, 2025
0

ചേപ്പാട് – കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 138 (എലഞ്ഞി ഗേറ്റ്) ഏപ്രില്‍ 16 ന് വൈകിട്ട് ആറു മണി മുതല്‍ 21 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 139 (രാമപുരം ഗേറ്റ്) വഴി പോകണം.  

Continue Reading
ഏകദിന ശില്പശാലയും യൂണിഫോം വിതരണോദ്ഘാടനവും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
117

ഏകദിന ശില്പശാലയും യൂണിഫോം വിതരണോദ്ഘാടനവും സംഘടിപ്പിച്ചു

April 17, 2025
0

ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കായി ഏകദിന ശില്പശാലയും യൂണിഫോം വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആലപ്പുഴ ആർടിഒ എ കെ ദിലു ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ്ങിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും വാഹനത്തിന്റെ വിവിധ ഭാഗങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും ഇൻസ്ട്രക്ടർമാർ യൂണിഫോം ധരിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രണ്ട് താലൂക്കുകളിൽ നിന്നുമായി 200ലധികം ഇൻസ്ട്രക്ടർമാർ പങ്കെടുത്തു. തുടർന്ന്

Continue Reading
വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും
Kerala Kerala Mex Kerala mx Top News
1 min read
106

വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും

April 17, 2025
0

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ഏപ്രില്‍ 25 ന് ബ്ലോക്കുതലത്തിലും 29 ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതല്‍ മൂന്നു ദിവസം

Continue Reading
പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്
Kerala Kerala Mex Kerala mx Top News
1 min read
118

പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്

April 17, 2025
0

സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്ഡബ്ല്യൂ, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ടു വര്‍ഷം കുറയാത്ത പ്രവര്‍ത്തി പരിചയം, ആലപ്പുഴ ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: അഭിമുഖ തീയതിയില്‍ 40 വയസ്സ് തികയാൻ പാടില്ല. ഹോണറേറിയം 29535 രൂപ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ

Continue Reading
സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്ക്‌ഷോപ്പ്
Business Kerala Kerala Mex Kerala mx Top News
1 min read
147

സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്ക്‌ഷോപ്പ്

April 17, 2025
0

സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 22 മുതല്‍ 26 വരെ കളമശ്ശേരി കീഡ് കാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കിങ്, ജി.എസ്.ടി. ലൈസന്‍സുകള്‍, വിവിധ ലോണ്‍,

Continue Reading