Your Image Description Your Image Description

കണ്ണൂർ: തളിപ്പറമ്പ് റവന്യൂ ടവർ  നിർമ്മാണ പ്രവൃത്തി  ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ തളിപ്പറമ്പ്  താലൂക്ക് ഓഫീസ് പരിസരത്ത് നിർവഹിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും.

15 കോടി രൂപ ചെലവിൽ അഞ്ച് നിലകളുള്ള കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. ഒന്നാം ഘട്ട നിർമ്മാണത്തിൽ മൂന്ന് നിലകളുടെ പ്രവൃത്തിയാണ് നടപ്പിലാക്കുക.

ഒന്നാം നിലയിൽ  ആർ ഡി ഒ ഓഫീസ്, ഡി ഇ ഒ ഓഫീസ്, കോർട്ട് ഹാൾ, അഡ്വക്കേറ്റ് റൂം, മിനി കോൺഫറൻസ് ഹാൾ, ഇ- മണൽ ഓഫീസ്, എന്നിവയും രണ്ടാം നിലയിൽ ഇലക്ഷൻ ഗോഡൗൺ, താലൂക്ക് ഓഫീസ് എന്നിവയുമായിട്ടാണ് നിർമ്മാണം. ഗ്രൗണ്ട് ഫ്‌ളോറിൽ തളിപ്പറമ്പ് വില്ലേജ് ഓഫീസ് ആന്റ് റെക്കോർഡ് റും, പാർക്കിങ് സൗകര്യങ്ങൾ, കാന്റീൻ തുടങ്ങിയവയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *