Your Image Description Your Image Description

മൈസൂരുവിൽ പിസിപിഎൻഡിടി ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 82 അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകൾ കണ്ടെത്തി.ഈ സ്ഥാപനങ്ങൾക്ക് എതിരെ നോട്ടീസ് അയക്കാൻ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ.വി.രാജേന്ദ്ര നിർദേശം നൽകി.മൂന്നു വർഷത്തിനിടെ മൈസൂറുവിലെ രണ്ട് ആശുപത്രികളിൽ 3000ത്തോളം അനധികൃത ഭ്രൂണഹത്യകൾ നടത്തി എന്ന കേസ് സിഐഡി അന്വേഷണത്തിലിരിക്കെ ഡി.സി വിളിച്ചു ചേർത്ത ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗ ശേഷമാണ് നടപടി.

288 കേന്ദ്രങ്ങളുള്ള ജില്ലയിൽ 232 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാത്തവ കണ്ടെത്തിയത്.പ്രവർത്തന രഹിതമായി കണ്ട 25 സ്ഥാപനങ്ങളിലെ സ്കാനിംഗ് യന്ത്രങ്ങൾ സീൽ ചെയ്യാനും നിർദേശിച്ചു. ഡോക്ടർമാരുടെ യോഗ്യതകൾ പ്രദർശിപ്പിക്കണം.ആയുർവേദ ഡോക്ടർമാർ അലോപ്പതി ചികിത്സ നടത്തരുത്.”ഇവിടെ ലിംഗ നിർണയ പരിശോധന ഇല്ല”ബോർഡുകൾ ആശുപത്രികളിൽ പ്രദർശിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *